വീണ്ടും പടയപ്പ; മൂന്നാറിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തി

Published : Jul 05, 2025, 10:46 AM IST
Padayappa

Synopsis

ഇതിന് മുൻപും പടയപ്പ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.

മൂന്നാ‌ർ: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാർ മാട്ടുപ്പെട്ടിയിൽ ആണ് ഇന്നലെ രാത്രി കാട്ടാന എത്തിയത്. ആളുകൾക്കിടയിലൂടെ എത്തിയ പടയപ്പയെ ബഹളം വെച്ച് തുരത്തുകയായിരുന്നു. ദേവികുളം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ആന എത്തിയത്. ഇതിന് മുൻപും പടയപ്പ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ ആന മൂന്നാറിലെ ഗൂഡാര്‍വിള എസ്റ്റേറ്റിലെത്തി വ്യാപക കൃഷിനാശം വരുത്തിയിരുന്നു. ആളുകൾ ബഹളംവെച്ചതോടെ റോഡിലേക്കിറങ്ങിയ പടയപ്പ ഏറെ സമയത്തിന് ശേഷമാണ് കാടുകയറിയത്. ഈ സംഭവത്തിന് മുമ്പ് നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിൽ വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസിനു മുന്നിൽ പടയപ്പ പ്രത്യക്ഷപ്പെട്ടിരുന്നു. സ്കൂൾ വിട്ട് വരുന്ന വഴിയിലാണ് സംഭവമുണ്ടായത്. ആനയെ കണ്ട് ബസ് നിർത്തിയെങ്കിലും, ആന ബസിനു മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികൾ പേടിച്ച് നിലവിളിച്ചു. പിന്നീട് ബസ് പുറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു