വധിക്കാൻ ശ്രമിച്ചുവെന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തൽ ഗുരുതരമായ വിഷയമാണെന്നും പൊലീസ് അന്വേഷിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം : എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസിന്റെ വധശ്രമ പരാതി ഗുരുതരമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വധിക്കാൻ ശ്രമിച്ചുവെന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തൽ ഗുരുതരമായ വിഷയമാണെന്നും പൊലീസ് അന്വേഷിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വധ ശ്രമത്തെ പാർട്ടിയിലെ പടലപ്പിണക്കവുമായി ബന്ധിപ്പിക്കാനുള്ള തോമസ് കെ തോമസിന്റെ നിലപാടിനെ ശശീന്ദ്രൻ വിമർശിച്ചു. എന്തിനാണ് വധശ്രമത്തെ പാർട്ടിയുമായി ബന്ധിപ്പിക്കുന്നതെന്നും പാർട്ടിയിൽ ഈ പരാതി ഇതു വരെ ഉന്നയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ആകാൻ തോമസ് കെ തോമസിനെ കൊല്ലാൻ മാത്രം ക്രൂരന്മാർ എൻസിപിയിലില്ല. തോമസ് കെ തോമസ് സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയെ മുഖ്യശത്രുവായി കാണുകയാണ്. മനപ്പൂർവ്വം പാർട്ടിയെ മോശമാക്കാൻ ശ്രമിക്കുന്നു. തോമസ് കെ തോമസിന് പാർട്ടി നടപടിയെ കുറിച്ച് ധാരണയില്ലെന്നും പക്വതയില്ലെന്നും അദ്ദേഹം ആരോപിച്ചു.
വധശ്രമം, പിന്നിൽ എൻസിപി നേതാവ്, ഡിജിപിക്ക് എംഎൽഎ തോമസ് കെ തോമസിന്റെ പരാതി
തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നുവെന്നാണ് എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ് . ഡിജിപിക്ക് പരാതി നൽകിയത്. എൻസിപി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്നാണ് തോമസ് കെ തോമസിന്റെ പരാതിയിലുള്ളത്. തന്റെ മുൻ ഡ്രൈവറായ തോമസ് കുരുവിളയെ സ്വാധീനിച്ചാണ് വാഹനം അപകടത്തിൽപെടുത്താൻ ശ്രമിച്ചത്. പാർട്ടിയിലെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് എംഎൽഎയുടെ ആരോപണം.
വധശ്രമം, പിന്നിൽ എൻസിപി നേതാവ്, ഡിജിപിക്ക് എംഎൽഎ തോമസ് കെ തോമസിന്റെ പരാതി
