മക്കളെ മാവേലിക്കരയിലുള്ള സ്കൂളിലാക്കി മടക്കം, കറ്റാനത്ത് ബ്യൂട്ടി പാ‌‌ർല‌‌ർ ജീവനക്കാരിയുടെ സ്കൂട്ടറിൽ ബൈക്കിടിച്ചു; ദാരുണാന്ത്യം

Published : Nov 13, 2025, 11:15 AM IST
Accident Death

Synopsis

കറ്റാനത്ത് നിയന്ത്രണം വിട്ട ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ചെങ്ങന്നൂർ സ്വദേശിനി ടിൻസി പി തോമസാണ് (37) മരിച്ചത്. മക്കളെ സ്കൂളിൽ വിട്ട് കറ്റാനത്തെ ബ്യൂട്ടി പാർലറിലെ ജോലിക്ക് പോകും വഴിയായിരുന്നു അപകടം.

കറ്റാനം: നിയന്ത്രണം തെറ്റിയ ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ചെങ്ങന്നൂർ വെൺമണി കുഴിപറമ്പിൽ വടക്കേതിൽ ഗിലയാദ് ഹൗസിൽ മോൻസി മാത്യുവിന്റെ ഭാര്യ ടിൻസി പി തോമസ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30ന് കറ്റാനം ജങ്ഷന് വടക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. ടിൻസി സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ടിൻസി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. രാവിലെ മക്കളെ മാവേലിക്കരയിലുള്ള സ്കൂളിൽ വിട്ട ശേഷം കറ്റാനത്തെ ബ്യൂട്ടി പാർലറിലെ ജോലിക്കായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ എട്ടുവർഷമായി ഇവർ കുടുംബ സമേതം മാവേലിക്കര കല്ലുമലയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭർത്താവ് മോൻസി മാവേലിക്കര ഇൻഡസ് ഷോറൂം ജീവനക്കാരനാണ്. മക്കൾ: ഹെയ്ഡൻ മോൻസി, ഹെയ്സൽ മോൻസി. കുറത്തികാട് പൊലീസ് കേസെടുത്തു.

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ