
പുല്‍പ്പള്ളി: വയനാട്ടിലെ വനഗ്രാമമായ ചേകാടിയിലെ സ്‌കൂളിലെത്തിയ ചരിഞ്ഞു. സ്കൂളിൽ അന്ന് പഠനം നടന്നുകൊണ്ടിരിക്കെ സ്‌കൂള്‍ മുറ്റത്തും വരാന്തയിലും ക്ലാസ് മുറികളിലുമെത്തി കൗതുകം നിറച്ച കുട്ടിയാനക്ക് ജീവന്‍ നഷ്ടമായിരിക്കുന്നു. കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു കുഞ്ഞന്‍ ആന സ്‌കൂളിലെത്തിയത്. ഇവിടെ നിന്ന് വനംവകുപ്പ് പിടികൂടി വെട്ടത്തൂര്‍ വനമേഖലയിലേക്ക് മാറ്റിയെങ്കിലും കാട്ടാനകള്‍ ആനക്കൂട്ടിയെ കൂടെ ചേര്‍ക്കാന്‍ തയ്യാറായിരുന്നില്ല. കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കാട്ടിലാക്കിയ ആനക്കുട്ടി പിന്നീട് കബനിപുഴ മുറിച്ചു കടന്ന് നേരെ കര്‍ണാടകയുടെ ബൈരക്കുപ്പ പഞ്ചായത്ത് പരിധിയിലെ വനപ്രദേശങ്ങളിലേക്ക് എത്തി. ഇവിടെ കടഗദ്ദ എന്ന പ്രദേശത്ത് നിന്ന് പരിക്കേറ്റ നിലയില്‍ ആനക്കുട്ടിയെ പ്രദേശവാസികള്‍ കര്‍ണാടക വനംവകുപ്പിന് കൈമാറിയിരുന്നു. തുടര്‍ന്ന് നാഗര്‍ഹോള ടൈഗര്‍ റിസര്‍വ്വിനകത്ത് സ്ഥിതി ചെയ്യുന്ന വെള്ള ആനപരിപാലന കേന്ദ്രത്തിലേക്ക് കുട്ടിയാനയെ കൊണ്ടുപോകുകയായിരുന്നു.
കേരള വനംവകുപ്പ് കുട്ടിയാനയെ വെട്ടത്തൂർ വനമേഖലയിൽ കൊണ്ടുചെന്നാക്കിയിരുന്നു. എന്നാൽ ആനക്കൂട്ടം കുട്ടിയാനയെ സ്വീകരിച്ചിരുന്നില്ല. പിന്നീട് പുഴ കടന്ന് കുട്ടിയാന കർണാടകയിൽ എത്തുകയായിരുന്നു. അണുബാധയെ തുടർന്നുള്ള അവശതക്ക് പിന്നാലെയാണ് ചരിഞ്ഞത്. പരിക്കേറ്റതിനാലും കുഞ്ഞായതിനും കട്ടിയുള്ള ആഹാരങ്ങളൊന്നും നല്‍കാന്‍ കഴിയുമായിരുന്നില്ല. ഒരുമാസമായി ആട്ടിന്‍പാലും മറ്റും നല്‍കി പരിചരിക്കുന്നതിനിടെയാണ് സങ്കടപ്പെടുത്തുന്ന വിയോഗവാര്‍ത്തയെത്തുന്നത്.
ചില രോഗങ്ങള്‍ ആനക്കുട്ടിക്കുണ്ടായിരുന്നതായി വിവരങ്ങള്‍ വന്നിരുന്നു. ഇതാണ് ഉള്‍ക്കാട്ടിലേക്ക് ആനക്കൂട്ടം കുട്ടിയാനയെ ഒപ്പംകൂട്ടാന്‍ തയ്യാറാകാതിരുന്നത്. രണ്ട് ദിവസം മുമ്പ് തന്നെ കര്‍ണാടക വനത്തിനകത്തെ പരിപാലന കേന്ദ്രത്തില്‍ കുട്ടിയാന ചരിഞ്ഞിരുന്നെങ്കിലും ഇന്നാണ് ഈ വിവരം പുറത്തെത്തുന്നത്. ഏതായാലും അറിഞ്ഞവര്‍ക്കൊക്കെ സങ്കടമുണ്ടാക്കുന്ന വാര്‍ത്തായായി ആനക്കുട്ടിയുടെ വിയോഗം മാറി.
അത്ര കൗതുകകരമായിരുന്നു ചേകാടി സ്‌കൂളിലെത്തിയുള്ള കുട്ടിയാനയുടെ കുസൃതികള്‍. കേരള വനംവകുപ്പ് ഉദ്യോഗസ്ഥരെ ഓടിച്ചു ശരീരത്തില്‍ ചേര്‍ന്നുനിന്നുമുള്ള യാത്രകളുടെ വീഡിയോകളും പുറത്തുവന്നിരുന്നു. ചരിഞ്ഞുവെന്ന വിവരങ്ങള്‍ പുറത്തെത്തിയതോടെ ചേകാടി സ്‌കൂളിലെ വിദ്യാര്‍ഥികളും നിരശയിലും സങ്കടത്തിലുമായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam