ഭാര്യ കേക്കെടുത്തു മുഖത്തെറിഞ്ഞു: ഭാര്യാമാതാവിന്‍റെ തലയ്ക്കടിച്ച മരുമകൻ അറസ്റ്റിൽ

Web Desk   | Asianet News
Published : Jan 02, 2022, 06:18 PM ISTUpdated : Jan 02, 2022, 06:19 PM IST
ഭാര്യ കേക്കെടുത്തു മുഖത്തെറിഞ്ഞു: ഭാര്യാമാതാവിന്‍റെ തലയ്ക്കടിച്ച മരുമകൻ അറസ്റ്റിൽ

Synopsis

പരുക്കേറ്റ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ(48)കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

കോഴിക്കോട്: ഭാര്യാമാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ മരുമകൻ അറസ്റ്റിലായി. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ(25)ആണ് അറസ്റ്റിലായത്. പരുക്കേറ്റ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ(48)കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ്.  പിണങ്ങിപ്പോയ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് ലിജിൻ കേക്ക് വാങ്ങി വീട്ടിൽ നൽകിയിരുന്നു. എന്നാൽ ഭാര്യ കേക്കെടുത്ത് ലിജിന്റെ മുഖത്തെറിഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ ലിജിൻ ചെന്നപ്പോഴാണ് സംഭവമുണ്ടായത്. വളയം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി