ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

Published : Sep 14, 2025, 09:01 AM IST
accident youth died

Synopsis

റോഡിലെ വളവ് തിരിയാതെ ബൈക്ക് നേരെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെയാണ് അപകടം.

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്ത് (28) ആണ് മരിച്ചത്. ഈരാറ്റുപേട്ട തൊടുപുഴ റോഡിലെ ഈലക്കയത്ത് വച്ചാണ് അപകടമുണ്ടായത്. റോഡിലെ വളവ് തിരിയാതെ ബൈക്ക് നേരെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അഭിജിത്ത് സ്ഥിരമായി ഇതുവഴി യാത്ര ചെയ്യുന്നതാണ്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നത്, അഭിജിത്ത് രാവിലെ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ്. രാവിലെ ആയതിനാൽ റോഡിൽ മറ്റ് വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് വളരെ സമയത്തിന് ശേഷം അതുവഴി വന്ന വാഹനത്തിലെ യാത്രക്കാരാണ് അഭിജിത്ത് അപകടത്തിൽപെട്ട് കിടക്കുന്നത് കാണുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ