
വണ്ടൂർ: മലപ്പുറം ജില്ലയിലെ വണ്ടൂരിൽ കാർ കഴുകുന്നതിനിടെ ഷോക്കേറ്റുണ്ടായ അപകത്തിൽ യുവാവ് മരിച്ചു. വാണിയമ്പലം യു.സി പെട്രോൾ പമ്പ് ഉടമ പരേതനായ യു സി മുകുന്ദന്‍റെ മകൻ ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളി കൃഷ്ണൻ (കുട്ടൻ,32) ആണ് മരിച്ചത്. കുടുംബാംഗങ്ങളുമായി വിവാഹത്തിനു പോകാൻ ഇന്ന് പുലർച്ചെ 5 മണിയോടെ വീട്ടിൽ നിന്നും കാർ കഴുകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കാർ കഴുകാനായി ഉപയോഗിച്ച പവർ വാഷറിൽ നിന്ന് ഷോക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം . കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു. വിവാഹത്തിന് പോകാനായി തയ്യാറെടുക്കുകയായിരുന്നു ഇവർ. മുരളി കൃഷ്ണനെ കാണാഞ്ഞതോടെ ഇവർ ചെന്നു നോക്കുമ്പോഴാണു കാറിനു സമീപം വീണു കിടക്കുന്നത് കണ്ടത്. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിക്കും.
ഭാര്യ: ആരതി. മകൻ: ശങ്കർ കൃഷ്ണൻ (വണ്ടൂർ ഓട്ടൺ ഇംഗ്ലീഷ് സ്കൂൾ യുകെജി വിദ്യാർഥി). മാതാവ്: ഷീല. സഹോദരങ്ങൾ: സൗമ്യ, സവിത. ബാലസാഹിത്യകാരൻ ഹരീഷ് ആർ. നമ്പൂതിരിപ്പാട് സഹോദരി ഭർത്താവാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam