ആവണി ആറ്റിൽ ചാടിയത് ശരത്ത് അച്ഛനെയും സഹോദരനെയും മർദ്ദിച്ചത് സഹിക്കാതെ; അഴൂരിൽ 14കാരിയുടെ മരണം, അയൽവാസി പിടിയിൽ

Published : Apr 01, 2025, 12:50 PM IST
ആവണി ആറ്റിൽ ചാടിയത് ശരത്ത് അച്ഛനെയും സഹോദരനെയും മർദ്ദിച്ചത് സഹിക്കാതെ; അഴൂരിൽ 14കാരിയുടെ മരണം, അയൽവാസി പിടിയിൽ

Synopsis

ശരത് മകളുടെ പിന്നാലെ നടന്നു ശല്യം ചെയ്തിട്ടുണ്ട്. ഇക്കാര്യം പൊലീസിൽ അറിയിച്ച് വിലക്കിയതാണ്. എന്നാൽ ഇന്നലെ വീണ്ടും ഉത്സവ സ്ഥലത്തെ പ്രശ്നം ഉണ്ടാക്കിയെന്ന് അച്ഛൻ പറഞ്ഞു.

പത്തനംതിട്ട: കുടുംബത്തിനൊപ്പം ഉത്സവം കാണാനെത്തിയ ഒൻപതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായി യുവാവ് പിടിയിൽ. പെൺകുട്ടിയുടെ അയൽവാസിയായ 23 കാരൻ  ശരത്തിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പത്തനംതിട്ട അഴൂർ സ്വദേശി ആവണിയാണ് ഇന്നലെ രാത്രി അച്ഛൻകോവിൽ ആറ്റിൽ ചാടി ജീവനൊടുക്കിയത്. 

പവലഞ്ചുഴി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സമീപത്തെ നടപ്പാലത്തിൽ നിന്നാണ് പെൺകുട്ടി ചാടിയത്. അച്ഛനും ബന്ധവും പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം പെൺകുട്ടി കാൽ തെറ്റി വീണതാണെന്നാണ് പുറത്തു വന്ന വിവരം. പിന്നീടാണ് തന്‍റെ അച്ഛനേയും സഹോദരനേയും അയൽവാസിയായ  യുവാവ് മർദിക്കുന്നത് കണ്ടാണ് പെൺകുട്ടി ആറ്റിൽ ചാടിയതെന്ന വിവരം പുറത്ത് വന്നത്. സംശയം തോന്നി പൊലീസ് മൊഴിയെടുത്തപ്പോൾ പെൺകുട്ടിയുടെ പിതാവ് പ്രകാശനാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.

ഉത്സവത്തിനിടെ അയൽവാസിയായ ശരത്ത് എത്തി അച്ഛനോടും അമ്മയോടും പെൺകുട്ടിയുടെ പേര് പറഞ്ഞ് വഴിക്കിട്ടു. പിന്നാലെ പിതാവിനേയും സഹോദരനേയും മർദ്ദിച്ചു. ഇതിൽ മനം നൊന്ത് ആവണി ആറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് അച്ഛന്‍റെ പ്രകാശിന്‍റെ മൊഴി. ശരത്തിനെ പരിചയമുണ്ടെന്നും നാട്ടിലെ പ്രശ്നക്കാരനാണെന്നും പ്രകാശൻ പറഞ്ഞു. ശരത് മകളുടെ പിന്നാലെ നടന്നു ശല്യം ചെയ്തിട്ടുണ്ട്. ഇക്കാര്യം പൊലീസിൽ അറിയിച്ച് വിലക്കിയതാണ്. എന്നാൽ ഇന്നലെ വീണ്ടും ഉത്സവ സ്ഥലത്തെ പ്രശ്നം ഉണ്ടാക്കി. മകളെ ശരത്ത് വഴക്ക് പറഞ്ഞത് കണ്ടാണ് അവിടെത്തിയത്. ചീത്ത പറയുന്നത് കേട്ട് ശരത്തിനെ താൻ തല്ലി. ഇതോടെ ശരത്തും ഇയാളുടെ കൂടെയുള്ളവരും തന്നെ മർദ്ദിച്ചെന്നും  പ്രകാശൻ പറഞ്ഞു.

Read More : ആറ്റിങ്ങലിൽ റ്റി.റ്റി.സി വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
 

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം