ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ റ്റി.റ്റി.സി വിദ്യാർഥിനിയാണ് മരണപ്പെട്ട കാവ്യ.

തിരുവനന്തപുരം: ആറ്റിങ്ങലിൽ റ്റിറ്റിസി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തച്ചൂർകുന്ന് പരവൂർകോണം സ്വദേശി കാവ്യ (19) യാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ റ്റി.റ്റി.സി വിദ്യാർഥിനിയാണ് മരണപ്പെട്ട കാവ്യ. മരണകാരണം എന്തെന്ന് വ്യക്തമല്ല. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കാവ്യയെ കണ്ടെത്തിയത്. 
എട്ടുമണിയായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴായിരുന്നു തൂങ്ങിയ നിലയിൽ കണ്ടത്. 

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പെൺകുട്ടിയുടെ മാതാവ് ആറ്റിങ്ങൽ അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂളിലെ അധ്യാപികയാണ്. വിദേശത്ത് ജോലി ചെയ്യുന്ന പെൺകുട്ടിയുടെ പിതാവ് ദിവസങ്ങൾക്കു മുൻപാണ് നാട്ടിലെത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്നു കാവ്യ. അടുത്തിടെയാണ് വീട്ടിൽ കാർ വാങ്ങിയത്. ഇതിൽ സന്തോഷവതിയായിരുന്നു കാവ്യയെന്ന് സുഹൃത്തുക്കൾ പറയുന്നു. കോഴ്സ് പൂർത്തിയായ ശേഷം പരീക്ഷയുടെ പ്രഖ്യാപനത്തിനായിരിക്കെയാണ് മരണം. സിദ്ധാർഥ് ആണ് സഹോദരൻ. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടുകൊടുത്തു.

Read More : പരിക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തത് പ്രകോപിപ്പിച്ചു; ആശുപത്രി ജീവനക്കാർക്ക് ക്രൂര മർദ്ദനം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline