പരപ്പനങ്ങാടിയിൽ 11 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Published : Jan 13, 2021, 07:31 PM IST
പരപ്പനങ്ങാടിയിൽ 11 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Synopsis

താനൂർ എടക്കടപ്പുറം സ്വദേശി സഹൽ എന്ന അജേഷ് (25) നെയാണ് പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖും സംഘവും അറസ്റ്റ് ചെയ്തത്. 

പരപ്പനങ്ങാടി: മലപ്പുറം ജില്ലിയിലെ തീരദേശ ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കെട്ടുങ്ങൽ അഴിമുഖത്ത് നിന്ന് 11 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിലായി. താനൂർ എടക്കടപ്പുറം സ്വദേശി സഹൽ എന്ന അജേഷ് (25) നെയാണ് പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖും സംഘവും അറസ്റ്റ് ചെയ്തത്. 

Read Moreബെംഗളൂരു മയക്കുമരുന്ന് കേസിൽ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരൻ അറസ്റ്റിൽ

കഴിഞ്ഞ ദിവസം ചിറമംഗലത്ത് വെച്ച് ചില്ലറ വിൽപനക്കിടെ നെടുവ തിരിച്ചിലങ്ങാടി സ്വദേശി റഷീദിനെ 50 ഗ്രാം കഞ്ചാവുമായി എക്‌സൈസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും തീരദേശ ഭാഗത്തുള്ള കൂടുതൽ ലഹരി വിതരണക്കാരെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സഹലിനെ പിടികൂടിയത്.  വരും ദിവസങ്ങളിലും മയക്കുമരുന്ന് മാഫിയക്കെതിരെ അന്വേഷണം ഊർജിതമാക്കുമെന്നും എക്‌സൈസ് അറിയിച്ചു.

Read More: മയക്കുമരുന്ന് കള്ളക്കടത്ത്, മോഷണം; ഒമാനില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

Read More:  ഇന്‍സ്റ്റഗ്രാമില്‍ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയച്ച 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ