ബെംഗളൂരു മയക്കുമരുന്ന് കേസിൽ നടൻ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരൻ അറസ്റ്റിൽ. ഏറെ നാളായി ഒളിവിൽ കഴിയുകയായിരുന്ന ആദിത്യ ആൽവയെ ഇന്നലെ ചെന്നൈയിൽ വച്ചാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത്. നഗരത്തിൽ ലഹരി പാർട്ടികൾ സംഘടിപ്പിച്ചത് ആദിത്യയാണെന്നാണ് സിസിബി കണ്ടെത്തൽ.

കേസിലെ ആറാം പ്രതിയാണ് ആദിത്യ. കര്‍ണാടക മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ. നാലുമാസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് അറസ്റ്റ്. ആദിത്യയുടെ അറസ്റ്റ് ജോയിന്‍റ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ സ്ഥിരീകരിച്ചു. കേസില്‍ പേരുചേര്‍ത്തതിന് പിന്നാലെയാണ് ആദിത്യ ഒളിവില്‍ പോയത്. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നതിനാല്‍ ആദിത്യക്ക് രാജ്യം വിടാനായിരുന്നില്ല