
ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് തെന്നി മറിഞ്ഞു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അവലൂക്കുന്ന് വാർഡിൽ കളമ്പുകാട്ടിൽ മുഹമ്മദ് ഷരീഫിന്റെ മകൻ ഉനൈസ് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നവർക്ക് പരിക്കേറ്റു. അവലൂക്കുന്ന് വാർഡിൽ മൂരിക്കുളം വീട്ടിൽ ആദർശ്, പുന്നമട വാർഡിൽ വടക്കൂട്ടച്ചിറയിൽ അനീസ് എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി 10.30 ന് തലവടി കൊറ്റംകുളങ്ങര റോഡിൽ ആര്യാട് പള്ളിമുക്കിലെ സമീപമായിരുന്നു അപകടം. വേഗത്തിൽ വന്ന ബൈക്ക് റോഡരികിൽ കിടന്ന കല്ലിൽ തട്ടി ബൈക്ക് തെന്നി മറിയുകയായിരുന്നു. സമീപത്തെ ജുമാമസ്ജിദിന്റെ കാണിക്കവഞ്ചിയിലേക്കും തെറിച്ചുവീണു. ആദർശിന് കൈകാലുകൾക്ക് ഗുരുതര പരിക്കുണ്ട്. അനീസിനും പരിക്കുകളുണ്ട്. ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബൈക്ക് തെന്നിമാറി അപകടം: ചെന്നിത്തലയിൽ യുവാവ് മരിച്ചു
മാന്നാർ: ബൈക്ക് തെന്നി മറിഞ്ഞ് യുവാവ് മരിച്ചു. ചെന്നിത്തല പടിഞ്ഞാറെ വഴി ലിജോ ഭവനത്തിൽ രാജുവിൻ്റെ മകൻ ജോജോ രാജു (26) വാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ചെന്നിത്തല കോട്ടമുറിക്ക് പടിഞ്ഞാറാണ് അപകടം ഉണ്ടായത്. ജോജോ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നിമറിഞ്ഞാണ് അപകടം ഉണ്ടായത്. ഇവിടെ നിന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.