മറ്റൊരു വാഹനത്തെ മറികടന്നുവരുന്നതിനിടെ കാര്‍ ബൈക്കിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

Published : Mar 14, 2025, 06:27 PM IST
മറ്റൊരു വാഹനത്തെ മറികടന്നുവരുന്നതിനിടെ കാര്‍ ബൈക്കിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

Synopsis

കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.പാലാ-തൊടുപുഴ റോഡില്‍ ഇന്ന് വൈകിട്ടോടെയുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചത്. കാര്‍ മറ്റൊരുവാഹനത്തെ മറികടക്കുമ്പോള്‍ എതിരെവന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

കോട്ടയം: കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലാ-തൊടുപുഴ റോഡില്‍ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ പിഴക് സ്വദേശി സഞ്ജു ബേബി (23)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെ ഐങ്കൊമ്പിന് സമീപത്തുവെച്ച് കാര്‍ മറ്റൊരുവാഹനത്തെ മറികടക്കുമ്പോള്‍ എതിരെവന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികൻ റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വ്യാജ സിഗരറ്റ് നിര്‍മ്മാണവും വിൽപ്പനയും, പിടിച്ചെടുത്തത് ഏഴു പെട്ടി സിഗരറ്റുകൾ; രണ്ടു പേര്‍ പിടിയിൽ

പാസ്പോര്‍ട്ട് വെരിഫിക്കേഷന് കൈക്കൂലി; എറണാകുളത്ത് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു