ആരടാ പറഞ്ഞത് ഇന്ത്യ മോശമാണെന്ന്; 'നിങ്ങൾ കേരളത്തിലേക്ക് വരൂ, ദൈവത്തിന്റെ സ്വന്തം നാട്'; വീഡിയോ പങ്കുവച്ച് യുവതി

Published : Jun 11, 2025, 06:06 PM IST
Anais

Synopsis

'ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഞാൻ അത്ഭുതകരമായ ഒരു മാസം ചെലവഴിച്ചു. അത് തന്റെ ഹൃദയം കവർന്നു! ആളുകൾ വളരെ ഫ്രണ്ട്‍ലിയാണ്, വെൽക്കമിങ് ആണ്. വളരെ രുചികരമായ ഭക്ഷണമാണ്, പ്രകൃതിദൃശ്യങ്ങളോ, ഓ ദൈവമേ, അവ അതിമനോഹരമാണ്' എന്നാണ് അനൈസ് പറയുന്നത്.

ഇന്ത്യയെ കുറിച്ച് വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പലരും പല നെ​ഗറ്റീവ് കമന്റുകളും പറയാറുണ്ട്. എന്നാൽ, കേരളത്തിൽ നിന്നുള്ള തന്റെ യാത്രാനുഭവങ്ങൾ പങ്കുവച്ച് കൊണ്ട് അതിനൊക്കെ നല്ല മറുപടി നൽകിയിരിക്കുകയാണ് ഒരു യുവതി.

കണ്ടന്റ് ക്രിയേറ്ററായ അനൈസാണ് ഒരുമാസം കേരളത്തിൽ ചെലവഴിച്ചതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. വൃത്തിയില്ല, സുരക്ഷയില്ല, ഒട്ടും സ്വീകാര്യമല്ല എന്നൊക്കെയാണ് ഇന്ത്യയെ കുറിച്ച് കേട്ടതെങ്കിലും അനൈസിന്റെ അനുഭവം ഇതൊന്നും ആയിരുന്നില്ല എന്നാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്.

ഇന്ത്യ മാലിന്യം നിറഞ്ഞതും കുഴപ്പം പിടിച്ചതുമായ ഒരു സ്ഥലമായിട്ടാണ് ആളുകൾ വിശേഷിപ്പിച്ചത് എന്നും അവർ ഭക്ഷ്യവിഷബാധയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു എന്നും അനൈസ് പറയുന്നു. ഈ രാജ്യത്ത് കൊള്ളാവുന്നതായി ഒന്നുമില്ല എന്നും പലരും പറഞ്ഞു എന്നാണ് അനൈസ് പറയുന്നത്.

 

 

എന്നാൽ, ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതൊന്നും നിങ്ങളെ പിന്നോട്ട് വലിക്കരുത് എന്നാണ് അവൾ പറയുന്നത്. 'ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഞാൻ അത്ഭുതകരമായ ഒരു മാസം ചെലവഴിച്ചു. അത് തന്റെ ഹൃദയം കവർന്നു! ആളുകൾ വളരെ ഫ്രണ്ട്‍ലിയാണ്, വെൽക്കമിങ് ആണ്. വളരെ രുചികരമായ ഭക്ഷണമാണ്, പ്രകൃതിദൃശ്യങ്ങളോ, ഓ ദൈവമേ, അവ അതിമനോഹരമാണ്' എന്നാണ് അനൈസ് പറയുന്നത്.

കേരളത്തിലെ കായലുകളും മറ്റും കണ്ടതിനെ കുറിച്ചും രുചികരമായ ഭക്ഷണം കഴിച്ചതിനെ കുറിച്ചും എല്ലാം അവൾ തന്റെ പോസ്റ്റിൽ പറയുന്നു. നിരവധിപ്പേരാണ് യുവതി പങ്കുവച്ചിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത്. അനേകങ്ങൾ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. ശരിക്കും കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്ന് കമന്റുകൾ നൽകിയവരുണ്ട്. കേരളത്തിലുണ്ടായ മനോഹരമായ അനുഭവത്തെ കുറിച്ച് പറഞ്ഞവരും ഉണ്ട്. കേരളത്തിലേക്ക് സ്വാ​ഗതം എന്നാണ് മറ്റ് ചിലർ കമന്റ് നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

Read more Articles on
click me!

Recommended Stories

വളവ് തിരിഞ്ഞ ട്രക്ക് മറിഞ്ഞ് ബൊലേറോ ഡ്രൈവർക്ക് ദാരുണാന്ത്യം; വീഡിയോ വൈറൽ
സ്മാർട്ട് ഫാം, ഡ്രൈവറില്ലാ വാഹനം; തളർന്നുപോയ ശരീരത്തെ ഇച്ഛാശക്തികൊണ്ട് തോൽപ്പിച്ച് ചൈനീസ് യുവാവ്