Latest Videos

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ; ഈ 5 ഫിക്സഡ് ഡെപ്പോസിറ്റുകൾ പരിചയപ്പെടാം

By Web TeamFirst Published Sep 1, 2022, 6:44 PM IST
Highlights

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ ലഭിക്കുന്ന ഈ 5  സ്ഥിര നിക്ഷേപങ്ങൾ. ഈ ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ അറിയാം 
 

ഫിക്സഡ് ഡെപ്പോസിറ്റിന് രാജ്യത്തെ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് നൽകാറുണ്ട്. വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ വ്യത്യസ്തമാണ്. മുതിർന്ന പൗരന്മാർക്ക് ഈ അഞ്ച് ബാങ്കുകൾ നൽകുന്ന സ്ഥിര നിക്ഷേപങ്ങൾ ഇവയാണ് 

1. എസ്ബിഐ - വി കെയർ ഫിക്സഡ് ഡിപ്പോസിറ്റ്

രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ, പ്രായമായവർക്കായി "എസ്ബിഐ വി കെയർ" ഡെപ്പോസിറ്റ് എന്ന പേരിൽ ഒരു പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി നൽകുന്നു. അഞ്ച് വർഷവും അതിന് മുകളിലും കാലാവധിയുള്ള ഈ ഡെപ്പോസിറ്റ് പ്ലാനിന് കീഴിൽ 2 കോടി രൂപ വരെ നിക്ഷേപിക്കാൻ മുതിർന്ന വ്യക്തികളെ ബാങ്ക് അനുവദിക്കുന്നു. സാധാരണക്കാർക്ക് മേൽപ്പറഞ്ഞ കാലയളവിന് 5.65% പലിശ നിരക്ക് ബാങ്ക് ഉറപ്പുനൽകുന്നു, അതേസമയം പ്രായമായവർക്ക് 6.45% പലിശ നിരക്ക് ലഭിക്കും, ഇത് സ്റ്റാൻഡേർഡ് നിരക്കിനേക്കാൾ 80 ബേസിസ് പോയിന്റ് കൂടുതലാണ്. ഈ മാസം 30 ന് കാലാവധി തീരുന്നതിനാൽ മുതിർന്ന ആളുകൾക്ക് ഈ നിക്ഷേപത്തിനായി ഉടൻ അപേക്ഷിക്കാം.

Read Also: നികുതി ലാഭിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റുകൾ; ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഈ സ്വകാര്യമേഖലാ ബാങ്കുകൾ

2. എച്ച്‌ഡിഎഫ്‌സി -   ബാങ്ക് സീനിയർ സിറ്റിസൺ കെയർ ഫിക്സഡ് ഡെപ്പോസിറ്റ് 

സീനിയർ സിറ്റിസൺ കെയർ എഫ്ഡി, മുതിർന്ന വ്യക്തികൾക്ക് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമാണ്, എച്ച്ഡിഎഫ്സി ബാങ്ക് 2020 മെയ് 18 ന് ആണ് ഇത് അവതരിപ്പിച്ചത്. ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിക്ക് കീഴിൽ 5 കോടി വരെ നിക്ഷേപിക്കാൻ ബാങ്ക് അനുവദിക്കുന്നു. പ്രതിഫലമായി 75 ബേസിസ് പോയിന്റുകൾ അധികമായി ലഭിക്കും. ഈ സ്ഥിരനിക്ഷേപത്തിന്റെ കാലാവധി 5 വർഷം മുതൽ 10 വർഷം വരെയാണ്. മേൽപ്പറഞ്ഞ കാലയളവിൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് പൊതുജനങ്ങൾക്ക് 5.75% പലിശ നിരക്ക് ഉറപ്പ് നൽകുന്നു, അതേസമയം, മുതിർന്ന പൗരന്മാർക്ക് 6.50% നിരക്ക് ലഭിക്കും, ഇത് നിലവിലുള്ള 0.50% അധിക പലിശ നിരക്ക് ആനുകൂല്യത്തേക്കാൾ 0.25% കൂടുതലാണ്.

3. ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്സ് ഫിക്സഡ് ഡെപ്പോസിറ്റ്

പ്രായമായ വ്യക്തികൾക്ക് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റ് പ്രോഗ്രാമിനെ "ഗോൾഡൻ ഇയേഴ്സ് എഫ്ഡി" എന്ന് വിളിക്കുന്നു. 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള ഈ സ്കീമിൽ പ്രായമായ വ്യക്തികൾക്ക് 2 കോടി വരെ നിക്ഷേപിക്കാൻ ഐസിഐസിഐ ബാങ്ക് അനുമതി നൽകുന്നു. ഇതിലൂടെ  മുതിർന്ന പൗരന്മാർക്ക് 6.60% പലിശ നിരക്ക് ഐസിഐസിഐ ബാങ്ക്‌ നൽകുന്നു, ഇത്  സ്റ്റാൻഡേർഡ് നിരക്കിനേക്കാൾ 70 ബേസിസ് പോയിന്റ് കൂടുതലാണ്. ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്‌സ് എഫ്ഡി 2022 ഒക്ടോബർ 07 വരെ അപേക്ഷിക്കാം. 

Read Also: കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യണോ? ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ

4. ഐഡിബിഐ - നമൻ സീനിയർ സിറ്റിസൺ ഡെപ്പോസിറ്റ്

2022 ഏപ്രിൽ 20-ന് ഐഡിബിഐ ബാങ്ക് "നമൻ സീനിയർ സിറ്റിസൺ ഡെപ്പോസിറ്റ്" എന്ന പേരിൽ പ്രായമായവർക്കായി ഒരു പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റ് പ്രോഗ്രാം അവതരിപ്പിച്ചു. പ്ലാനിന് ഒരു വർഷം മുതൽ പത്ത് വർഷം വരെ കാലാവധിയുണ്ട്. 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ഓരോ വർഷവും നിലവിലുള്ള പലിശനിരക്കിന് പുറമെ 0.25% അധികമായി ലഭിക്കും, 

 5. ആർ‌ബി‌എൽ ബാങ്ക് - സൂപ്പർ സീനിയർ സിറ്റിസൺ ഫിക്സഡ് ഡിപ്പോസിറ്റുകൾ

 80 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന  പൗരന്മാർക്ക് മാത്രമേ ഈ സ്കീമിന് അർഹതയുള്ളൂ, ഇത് 15 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 0.75% അധിക വാർഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ആർ‌ബി‌എൽ ബാങ്ക് മുതിർന്ന പൗരന്മാരല്ലാത്തവർക്ക് 15 മാസത്തെ സ്ഥിര നിക്ഷേപത്തിന് 7.00% പലിശ നൽകുന്നു, അതേസമയം സൂപ്പർ സീനിയർ സിറ്റിസൺസിന് 7.75% പലിശ നിരക്ക് ലഭിക്കും, ഇത് സ്റ്റാൻഡേർഡ് നിരക്കിനേക്കാൾ 75 ബേസിസ് പോയിന്റ് കൂടുതലാണ്.  

Read Also: ഗൗതം അദാനിക്ക് മുൻപിലുള്ള വമ്പൻമാർ ആരൊക്കെ? ശതകോടീശ്വര പട്ടിക പുറത്ത്

click me!