
ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് മുൻപിൽ പലപ്പോഴും തടസമായി നിൽക്കുക പണമാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ വിദ്യാർത്ഥികൾക്ക് സഹായകമായി തീരുന്ന ഒന്നാണ് വിദ്യാഭ്യാസ വായ്പ. എന്നാൽ വിദ്യാഭ്യാസ വായ്പയ്ക്കും പലിശയുണ്ട്. രാജ്യത്ത് വിദ്യാഭ്യാസ വായ്പകൾക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് നൽകുന്ന ബാങ്കുകളെ പരിചയപ്പെടാം.
1.സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
വിദ്യാഭ്യാസ വായ്പകൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് 6.95 ശതമാനമാണ്. ഉദാഹരണത്തിന്, 20 ലക്ഷം രൂപ ഏഴ് വർഷത്തെ കാലാവധിക്ക് നൽകുമ്പോൾ പ്രതിമാസ ഗഡു തുക 30,136 രൂപയാകും.
2.പഞ്ചാബ് നാഷണൽ ബാങ്ക്
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് 7.45 ശതമാനം പലിശ നിരക്കിൽ വിദ്യാഭ്യാസ വായ്പ നൽകും. ഏറ്റവും പലിശ കുറഞ്ഞ വിദ്യാഭ്യാസ വായ്പ നൽകുന്ന രണ്ടാമത്തെ ബാങ്കാണ് ഇത്. ഇവിടെ 20 ലക്ഷം രൂപ ഏഴ് വർഷത്തെ കാലാവധിക്ക് നൽകുമ്പോൾ ഇഎംഐ 30,627 രൂപയാകും.
Read Also: ഈ തീയതികൾ മറക്കാതിരിക്കൂ; സെപ്റ്റംബറിൽ അറിഞ്ഞിരിക്കേണ്ട 5 ധനകാര്യങ്ങൾ
3. എസ്ബിഐ
വിദ്യാഭ്യാസ വായ്പകൾക്ക് എസ്ബിഐ നേരിയ തോതിൽ ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നു. ബാങ്ക് ഓഫ് ഇന്ത്യയും ഐഡിബിഐ ബാങ്കും വിദ്യാഭ്യാസ വായ്പയ്ക്ക് ഇതേ പലിശ നിരക്ക് ഈടാക്കുന്നു. 20 ലക്ഷം രൂപ ഏഴ് വർഷത്തെ കാലാവധിക്ക് നൽകുമ്പോൾ ഇഎംഐ 30,677 രൂപയാകും
4. ഇന്ത്യൻ ബാങ്ക്
ഏഴ് വർഷത്തെ കാലാവധിയുള്ള 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയ്ക്ക് 7.9 ശതമാനം പലിശയാണ് ഇന്ത്യൻ ബാങ്ക് ഈടാക്കുന്നത്. കടം വാങ്ങുന്നയാൾ 31,073 രൂപ ഇഎംഐ അടയ്‌ക്കേണ്ടി വരും.
5. ബാങ്ക് ഓഫ് ഇന്ത്യ
സർക്കാർ ഉടമസ്ഥതയിലുള്ള ഈ ബാങ്ക് വിദ്യാഭ്യാസ വായ്പയ്ക്ക് 8.25 ശതമാനം നിരക്കിൽ പലിശ ഈടാക്കുന്നു. ഈ സാഹചര്യത്തിൽ, ഇഎംഐ തുക 31,422 രൂപയാകും.
6. കാനറ ബാങ്ക്
ഏഴു വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുടെ കാനറ ബാങ്കിന്റെ പലിശ 8.3 ശതമാനമാണ്. ഇഎംഐ 31,472 രൂപയായിരിക്കും.
7. ബാങ്ക് ഓഫ് മഹാരാഷ്ട്ര
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് 8.35 ശതമാനമാണ്. ഇഎംഐ 31,522 രൂപയാകും.
Read Also: ആഭ്യന്തര വിമാന നിരക്ക് ഉയരുമോ? വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ ഇന്ന് നീങ്ങും
8. പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്
മറ്റൊരു പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് 8.4 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു, ഇഎംഐ തുക 31,572 രൂപയാണ്.
9. ഇന്ത്യൻ ഓവർസീസ് ബാങ്ക്
ഏഴു വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുടെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ പലിശ 8.65 ശതമാനമാണ്. ഇഎംഐ 31,824 രൂപയായിരിക്കും.
Read Also: ഗൗതം അദാനിക്ക് മുൻപിലുള്ള വമ്പൻമാർ ആരൊക്കെ? ശതകോടീശ്വര പട്ടിക പുറത്ത്
10. ബാങ്ക് ഓഫ് ബറോഡ
ഏഴ് വർഷത്തെ കാലാവധിയുള്ള 20 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയ്ക്ക് 7.9 ശതമാനം പലിശയാണ് ഇന്ത്യൻ ബാങ്ക് ഈടാക്കുന്നത്.കടം വാങ്ങുന്നയാൾ 31,073 രൂപ ഇഎംഐ അടയ്‌ക്കേണ്ടി വരും