ടാറ്റയും റെയിൽടെലും കൈകോർക്കുന്നു; ഇന്ത്യയുടെ ഡിജിറ്റൽ മേഖല കുതിക്കും

Published : Feb 23, 2026, 10:28 PM IST
Turmoil in Tata Group Mistry resigns as trustee what is really happening

Synopsis

റെയിൽടെലിൻ്റെ രാജ്യവ്യാപക നെറ്റ്‌വർക്കും ടാറ്റ കമ്മ്യൂണിക്കേഷൻസിൻ്റെ ആഗോള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഒരുമിപ്പിച്ചുകൊണ്ട് നെറ്റ്‌വർക്ക് സംവിധാനങ്ങൾ നവീകരിക്കുകയും സൈബർ സുരക്ഷ വർധിപ്പിക്കുകയുമാണ് ഈ കൂട്ടുകെട്ടിൻ്റെ പ്രധാന ലക്ഷ്യം

ദില്ലി: ടാറ്റ കമ്മ്യൂണിക്കേഷൻസും റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യയും കൈകോർക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിത സേവനങ്ങൾക്കും പുതിയ ഡിജിറ്റൽ മുന്നേറ്റങ്ങൾക്കുമായി ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയാണഅ ലക്ഷ്യം. റെയിൽടെലിൻ്റെ രാജ്യവ്യാപക നെറ്റ്‌വർക്കും ടാറ്റ കമ്മ്യൂണിക്കേഷൻസിൻ്റെ ആഗോള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഒരുമിപ്പിച്ചുകൊണ്ട് നെറ്റ്‌വർക്ക് സംവിധാനങ്ങൾ നവീകരിക്കുകയും സൈബർ സുരക്ഷ വർധിപ്പിക്കുകയുമാണ് ഈ കൂട്ടുകെട്ടിൻ്റെ പ്രധാന ലക്ഷ്യം. എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം, 63,000 റൂട്ട് കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന റെയിൽടെലിൻ്റെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയെ ടാറ്റ കമ്മ്യൂണിക്കേഷൻസിൻ്റെ ക്ലൗഡ്, സൈബർ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധിപ്പിക്കും.

സുപ്രധാന വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് സുരക്ഷിതമായ ക്ലൗഡ് സംവിധാനങ്ങൾ ഒരുക്കുക, ഡിജിറ്റൽ പ്രവർത്തനങ്ങളുടെ വേഗത കൂട്ടാൻ AI പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുക എന്നിവയിലും ഈ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കും. ഈ നീക്കം ടാറ്റ കമ്മ്യൂണിക്കേഷൻസിന് അവരുടെ ഡിജിറ്റൽ സേവനങ്ങൾ രാജ്യത്തെ പ്രധാന പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സഹായിക്കും.

പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ നിലവിൽ 6,000-ത്തിലധികം റെയിൽവേ സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്നുണ്ട്. സർക്കാർ വകുപ്പുകൾക്കും ബാങ്കുകൾക്കും വിവരസാങ്കേതികവിദ്യ സേവനങ്ങൾ നൽകുന്നതും റെയിൽടെലാണ്. ഈ സഹകരണത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മന്ത്രാലയങ്ങൾക്കും കൂടുതൽ വേഗതയേറിയതും തടസ്സമില്ലാത്തതുമായ കണക്റ്റിവിറ്റി നൽകാനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്.

റെയിൽടെലിൻ്റെ നെറ്റ്‌വർക്കിനെ ആശ്രയിക്കുന്ന മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് സംരംഭങ്ങൾ എന്നിവയ്ക്ക് ഇനി കൂടുതൽ വേഗതയേറിയ കണക്റ്റിവിറ്റിയും ശക്തമായ ഡാറ്റാ സുരക്ഷയും പ്രതീക്ഷിക്കാം. റെയിൽവേ സ്റ്റേഷനുകളിലെ വൈ-ഫൈ, പൊതു ബ്രോഡ്‌ബാൻഡ്, നിരീക്ഷണ സംവിധാനങ്ങൾ, ഡിജിറ്റൽ ഗവേണൻസ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ പൗരന്മാർക്കുള്ള സേവനങ്ങളും കൂടുതൽ മെച്ചപ്പെടും.

PREV
Read more Articles on
click me!

Recommended Stories

പണപ്പെരുപ്പ ലക്ഷ്യം മാറ്റുന്നത് ആർബിഐയുടെ പരിശോധനയിൽ; നയം വ്യക്തമാക്കി സഞ്ജയ് മൽഹോത്ര
സ്വർണവില വർദ്ധനവ് പരിധി വിട്ടിട്ടില്ല, വിപണി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി