
ശ്രീനഗര്‍: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാധികൾ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ ബറാമുള്ള ജില്ലയിലെ സൊപോറെ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ബിജേഷ് കുമാര്‍ എന്ന സൈനികൻ വീരമൃത്യു വരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച സൊപോറെയിൽ തീവ്രവാദികൾക്ക് വേണ്ടി ആരംഭിച്ച തിരച്ചിലിൽ അവരുടെ ഒളിത്താവളം കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ന് പുലർച്ചയോടെ തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിവെച്ചതോടെ ഏറ്റുമുട്ടലിന് തുടക്കമായി. ഇതിനിടയിൽ വെടിയേറ്റ ബിജേഷ് കുമാറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, മേഖലയിൽ വെടിവെയ്പ് അവസാനിച്ചുവെന്നും കൊല്ലപ്പെട്ട തീവ്രവാദികള്‍ ഏത് ഭീകരസംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്നവരാണെന്ന് അറിവായിട്ടില്ലെന്നും ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രീയ റൈഫിൾസ് (ആർആർ), സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ് ഓഫ് പോലീസ് (എസ്ജിജി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നീ സൈനിക സംഘടനകളാണ് ഏറ്റുമുട്ടലിന് നേത്യത്വം നൽകിയത്. വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സൈന്യം വധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam