ആലപ്പാട് ഖനനം: വിശദീകരണവുമായി ഐആർഇ; ഖനനം എല്ലാ വശങ്ങളും പരിശോധിച്ച ശേഷം

By Web TeamFirst Published Jan 14, 2019, 1:03 PM IST
Highlights

വീണ്ടും ആലപ്പാട്ട് ജനകീയസമരം തുടങ്ങിയ ശേഷം ഇതാദ്യമായാണ് വിശദീകരണവുമായി ഖനനം നടത്തുന്ന പൊതുമേഖലാസ്ഥാപനമായ ഐആർഇ രംഗത്തെത്തുന്നത്.

തിരുവനന്തപുരം: ആലപ്പാട്ട് നടക്കുന്ന ഖനനം അവസാനിപ്പിക്കണമെന്ന സമരസമിതിയുടെ ആവശ്യം തള്ളി സ്ഥലത്ത് ഖനനം നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഐആർഇ (ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ്). ഖനനം ആലപ്പാടിനെ നശിപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഖനനം നടത്തുന്നതെന്നും ഐആർഇ വ്യക്തമാക്കി. 

എല്ലാ വശങ്ങളും പഠിച്ച ശേഷമാണ് ഖനനം. തീരത്തിന്‍റെ എല്ലാ സുരക്ഷയും ഐആർഇ ഉറപ്പാക്കിയിട്ടുണ്ട്. ആലപ്പാട് തീരത്തോട് ചേർ‍ന്ന് കടലാക്രമണം നേരിടുന്ന ഇടങ്ങളിലെല്ലാം കടൽഭിത്തി നിർമിച്ചിട്ടുണ്ട്. പുലിമുട്ടുകളുടെ നിർമാണം നടന്നുവരികയാണ്. ഉൾനാടൻ ജലഗതാഗതപാതയ്ക്ക് വേണ്ടിയാണ് ഡ്രഡ്ജിംഗ് നടത്തുന്നതെന്നും ഐആർഇ വ്യക്തമാക്കി. 

Read More: ആലപ്പാട് ജനകീയസമരം എഴുപതാം ദിവസം, 2004 മുതൽ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത അന്വേഷണപരമ്പരകൾ

വീണ്ടും ആലപ്പാട്ട് ജനകീയസമരം തുടങ്ങിയ ശേഷം ഇതാദ്യമായാണ് വിശദീകരണവുമായി ഖനനം നടത്തുന്ന പൊതുമേഖലാസ്ഥാപനമായ ഐആർഇ രംഗത്തെത്തുന്നത്.

ഐആർഇ പ്രസ്താവനയുടെ പൂർണരൂപം:

ആലപ്പാട് സമരം ഇന്നേയ്ക്ക് 75-ാം ദിവസമാണ്. വി എം സുധീരനടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇന്ന് ആലപ്പാട് സന്ദർശിച്ചു. 

എന്നാൽ, ആലപ്പാട് ഖനനവിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് കടുപ്പിക്കുകയാണ്. ആലപ്പാട്ടെ ഖനനം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന വ്യവസായ മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് ഇതുവരേയും സർക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി തരുന്ന സമ്പത്താണ് കരിമണലെന്നും അതിനെ പൂർണ്ണമായും സംഭരിക്കാൻ കഴിഞ്ഞാൽ നിരവധി പേർക്ക് ജോലി ലഭിക്കുന്ന സംരംഭമാക്കി മാറ്റാം.  ആലപ്പാട് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ ഭിന്നതയില്ലെന്നും ജയരാജൻ വ്യക്തമാക്കി.

Read More: ആലപ്പാട്: ഖനനം നിർത്തണമെന്ന് ആരെങ്കിലും ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ അതു നടക്കില്ലെന്ന് ഇ പി ജയരാജന്‍

click me!