നാല് കാറും 14 ഇരുചക്രവാഹനങ്ങളുമാണ് ഇയാൾ അഗ്നിക്കിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ എട്ട് ബൈക്കുകളും രണ്ട് കാറുകളും പൂര്‍ണമായും ആറ് ഇരുചക്രവാഹനങ്ങളും രണ്ട് കാറും ഭാഗികമായും കത്തിനശിച്ചു.
ദില്ലി: മദ്യലഹരിയില്‍ അജ്ഞാതൻ വാഹനങ്ങൾക്ക് തീകൊളുത്തി. കാറും ഇരുചക്രവാഹനങ്ങളുമുൾപ്പടെ 18 വാഹനങ്ങൾക്കാണ് ഇയാൾ തീയിട്ടത്. തീപിടിത്തത്തില്‍ പത്ത് വാഹനങ്ങള്‍ പൂര്‍ണ്ണമായും എട്ട് വാഹനങ്ങള്‍ ഭാഗികമായും കത്തിനശിച്ചു. തെക്കന്‍ ദില്ലിയിലെ മദാന്‍ഗിറില്‍ ഇന്നലെയായിരുന്നു സംഭവം.
നാല് കാറും 14 ഇരുചക്രവാഹനങ്ങളുമാണ് ഇയാൾ അഗ്നിക്കിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ എട്ട് ബൈക്കുകളും രണ്ട് കാറുകളും പൂര്‍ണമായും ആറ് ഇരുചക്രവാഹനങ്ങളും രണ്ട് കാറും ഭാഗികമായും കത്തിനശിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.
നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങളുടെ ഫ്യൂവൽപൈപ്പ് തുറന്ന് പെട്രോള്‍ പുറത്തേക്കൊഴുക്കിയ ശേഷമാണ് ഇയാൾ തീവെച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ഇങ്ങനെ ആറോളം ബൈക്കുകൾക്കാണ് തീയിട്ടത്. ഈ വാഹനങ്ങളില്‍ നിന്നുള്ള തീ സമീപത്ത് നിർത്തിയിട്ടിരുന്ന കാറുകളിലേക്കും പടർന്ന് പിടിക്കുകയായിരുന്നു.
പുലർച്ചെ 3.30ഒാടേയാണ് അപകട വിവരം പൊലീസ് അറിയുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു.