നിമിഷങ്ങള്‍ക്കകം ലക്ഷ്യം തകര്‍ക്കും; 54 അത്യാധുനിക ഹരോപ്പ് ഡ്രോണുകള്‍ വാങ്ങാന്‍ അനുമതി

By Web TeamFirst Published Feb 15, 2019, 11:37 PM IST
Highlights

യുദ്ധരംഗത്ത് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തേകുന്ന 54 അത്യാധുനിക ഇസ്രയേലി ഹരോപ്പ് ഡ്രോണുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. 

ദില്ലി: യുദ്ധരംഗത്ത് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തേകുന്ന 54 അത്യാധുനിക ഇസ്രയേലി ഹരോപ്പ് ഡ്രോണുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. യുദ്ധരംഗത്ത് അതിവേഗം ശത്രുപാളയം തകര്‍ക്കാന്‍ ശേഷിയുള്ളവയാണ് ഇത്തരം ഡ്രോണുകള്‍.  നിലവില്‍ ഇത്തരത്തില്‍ 110 ഡ്രോണുകള്‍ വ്യോമസേനയ്ക്കുണ്ട്. ഇതിന്  പി-4 എന്നാണ് വ്യോമസേന പേരിട്ടിരിക്കുന്നത്. 

ഇലക്ട്രോ ഒപ്റ്റിക്കല്‍ സെന്‍സര്‍ ഘടിപ്പിച്ചവയാണിവ. ആക്രമണം നടത്തുന്നതിന് മുമ്പ് നിരീക്ഷണം നടത്താനാണ് ഇവ ഉപയോഗിക്കുന്നത്. ഇക്കൂട്ടത്തിലേക്കാണ് ആക്രമിക്കാന്‍ ശേഷിയുള്ള അത്യാധുനിക ഡ്രോണുകള്‍ കൂടി വാങ്ങാന്‍ കഴിഞ്ഞ ദിവസം നടന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.

എത്ര വലിയ ശത്രുപാളയങ്ങളും തകര്‍ക്കാന്‍ കഴിയുന്നവയാണിത്. അഫ്ഗാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ അമേരിക്കന്‍ സൈന്യം ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്.  ഇസ്രായേലില്‍ നിന്നാണ് പുതിയ ഡ്രോണുകളും ഇന്ത്യ വാങ്ങുന്നത്. നിലവിലുള്ള ഡ്രോണുകളെ ആക്രമണ ശേഷിയുള്ളതാക്കി മാറ്റാനും നിരീക്ഷണ ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള ചീറ്റ പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

click me!