ശബരിമല: സ്ത്രീകളുടെ ദർശനത്തിന് രണ്ട് ദിവസം മാറ്റി വക്കാമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയിൽ

By Web TeamFirst Published Nov 23, 2018, 3:25 PM IST
Highlights

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതീ പ്രവേശനത്തിൽ എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു. സ്ത്രീകൾക്ക് ദർശനത്തിനായി രണ്ട് ദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സർക്കാർ കോടതിയില്‍ അറിയിച്ചു

കൊച്ചി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതീ പ്രവേശനത്തിൽ എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു. സ്ത്രീകളുടെ ദർശനത്തിന് എന്തെങ്കിലും പ്രത്യേക സൗകര്യം ഒരുക്കിയോയെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി

 ചോദിച്ചു. ശബരിമല ദർശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള നാലു യുവതികളുടെ പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം സ്ത്രീകൾക്ക് ദർശനത്തിനായി രണ്ട് ദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സർക്കാർ കോടതിയില്‍ അറിയിച്ചു.

പോകാൻ തയ്യാറാകുന്നവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് യുവതികള്‍ കോടതിയില്‍ അറിയിച്ചു. ശബരിമലയിൽ പോകാൻ തയ്യാറാവുന്ന യുവതികള്‍ക്ക് സംരക്ഷണം നൽകാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി നല്‍കിയിരിക്കുന്നത്. 

Read More : ശബരിമലയിൽ പോകാൻ പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ച് 4 യുവതികൾ

നേരത്തെ ശബരിമലയിൽ പോകാൻ ശ്രമിച്ച യുവതികളെയെല്ലാം സംഘടിതമായി തടയുന്ന സ്‌ഥിതി ഉണ്ടായിരുന്നു. വീടുകൾ ആക്രമിക്കുന്ന സാഹചര്യവും ഉണ്ടായിയെന്ന് ഹര്‍ജിയില്‍ പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവരാണ് ഇതിന് ഉത്തരവാദികളെന്നും ഹർജിക്കാർ ആരോപിക്കുന്നു. പോകാന്‍ തയ്യാറാവുന്നവരുടെ ജീവന് ഭീഷണിയുണ്ടെന്നും 

ശബരിമല തന്ത്രിയെയും ഹര്‍ജിയില്‍ എതിര്‍ കക്ഷിയാക്കിയിട്ടുണ്ട്. വൃതമെടുത്തും മാലയിട്ടും തയ്യാറെടുത്തിരിക്കുകയാണ് തങ്ങളെന്നും ഹർജിക്കാർ പറയുന്നു. സുപ്രീം കോടതി വിധി ഉണ്ടായിട്ടും സ്ത്രീകൾക്ക് ശബരിമലയിൽ എത്താൻ കഴിയുന്നില്ലെന്ന് ഹർജിക്കാർ വിശദമാക്കി. സ്ത്രീകള്‍ക്ക് മാത്രമായി ചില ദിവസങ്ങളിൽ ദർശനത്തിന് അവസരമൊരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഭിഷണി കൊണ്ട് ജോലി പോകുന്ന സാഹചര്യം ഉണ്ടായിയെന്നും ഹർജിക്കാർ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം ശബരിമലയിൽ ചിലർക്ക് സ്വകാര്യ താൽപര്യങ്ങളുണ്ടന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിനു മുന്നിൽ കണ്ണു  കെട്ടി നോക്കി നിൽക്കാനാവില്ല. ശബരിമലയില്‍ സമാധാനാന്തരീക്ഷം തിരികെ കൊണ്ടു വരണമെന്നും കോടതി നിര്‍ദേശിച്ചു. ശയന പ്രദിക്ഷണം നടത്താൻ അനുവദിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദേശം. ശബരിമല എത്രയും വേഗം സാധാരണ നിലയിലേക്ക് തിരിച്ച് കൊണ്ടുവരണമെന്ന് കോടതി സർക്കാരിന് നിര്‍ദേശം നല്‍കി. 

Read More : ശബരിമലയില്‍ ചിലര്‍ക്ക് സ്വകാര്യ താൽപര്യം, സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരണം: ഹൈക്കോടതി

ശബരിമലയില്‍ പൊലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നും യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചിത്തിര ആട്ടവിശേഷ സമയത്ത് പ്രശ്നമുണ്ടാക്കിയവർ തന്നെ മണ്ഡലകാലത്തും എത്തി. ഇതിന് തെളിവായുള്ള ദൃശ്യങ്ങളും സർക്കാർ കോടതിയിൽ ഹാജരാക്കി.

Read More : ശബരിമലയില്‍ പൊലീസ് പ്രകോപനമുണ്ടാക്കിയിട്ടില്ല, യഥാര്‍ത്ഥ ഭക്തര്‍ക്ക് പ്രശ്നമില്ല; സര്‍ക്കാര്‍ ഹൈക്കോടിയില്‍

ദേവസ്വം ബോർഡിന്റെ ഫണ്ട് കോടതി അനുമതിയില്ലാതെ ചെലവഴിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ശബരിമലയിലും സന്നിധാനത്തും സേവനമനുഷ്ടിക്കുന്ന പൊലീസുകാര്‍ക്ക് വേണ്ട താമസ സൗകര്യം, ഭക്ഷണം എന്നിവ നല്‍കുന്നത് പൊലീസ് വകുപ്പ് തന്നെയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദമാക്കി

Read More : ദേവസ്വം ബോർഡിന്റെ ഫണ്ട് കോടതി അനുമതിയില്ലാതെ ചെലവഴിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

 

 

 

click me!