Asianet News MalayalamAsianet News Malayalam

ശബരിമലയിൽ പോകാൻ പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ച് 4 യുവതികൾ

ശബരിമല ദർശനത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു 4 യുവതികൾ ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. പോകാൻ തയ്യാറാകുന്നവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് യുവതികള്‍ കോടതിയില്‍ അറിയിച്ചു

four women seeks police protection to visit sabarimala
Author
Kochi, First Published Nov 23, 2018, 3:06 PM IST

കൊച്ചി: ശബരിമല ദർശനത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു 4 യുവതികൾ ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. പോകാൻ തയ്യാറാകുന്നവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് യുവതികള്‍ കോടതിയില്‍ അറിയിച്ചു. ശബരിമലയിൽ പോകാൻ തയ്യാറാവുന്ന യുവതികള്‍ക്ക് സംരക്ഷണം നൽകാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി. 

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹർജി അല്പസമയത്തിനുള്ളിൽ പരിഗണിക്കും. നേരത്തെ ശബരിമലയിൽ പോകാൻ ശ്രമിച്ച യുവതികളെയെല്ലാം സംഘടിതമായി തടയുന്ന സ്‌ഥിതി ഉണ്ടായിരുന്നു. വീടുകൾ ആക്രമിക്കുന്ന സാഹചര്യവും ഉണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവരാണ് ഇതിന് ഉത്തരവാദികളെന്നും ഹർജിക്കാർ ആരോപിക്കുന്നു. 

ശബരിമല തന്ത്രിയെയും ഹര്‍ജിയില്‍ എതിര്‍ കക്ഷിയാക്കിയിട്ടുണ്ട്. വൃതമെടുത്തും മാലയിട്ടും തയ്യാറെടുത്തിരിക്കുകയാണ് തങ്ങളെന്നും ഹർജിക്കാർ പറയുന്നു. സുപ്രീം കോടതി വിധി ഉണ്ടായിട്ടും സ്ത്രീകൾക്ക് ശബരിമലയിൽ എത്താൻ കഴിയുന്നില്ലെന്ന് ഹർജിക്കാർ വിശദമാക്കി. സ്ത്രീകള്‍ക്ക് മാത്രമായി ചില ദിവസങ്ങളിൽ ദർശനത്തിന് അവസരമൊരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം
 

Follow Us:
Download App:
  • android
  • ios