ഞാൻ അച്ഛനെപ്പോലെയാണ്; സ്ഥാനമാനങ്ങളിൽ എനിക്ക് കൊതിയില്ല: ജ്യോതിരാദിത്യ സിന്ധ്യ

Published : Dec 14, 2018, 10:46 PM ISTUpdated : Dec 14, 2018, 10:56 PM IST
ഞാൻ അച്ഛനെപ്പോലെയാണ്; സ്ഥാനമാനങ്ങളിൽ എനിക്ക് കൊതിയില്ല: ജ്യോതിരാദിത്യ സിന്ധ്യ

Synopsis

ഹൈക്കമാന്റിന്റെ തീരുമാനമാണ് അം​ഗീകരിച്ചത്. കമൽനാഥിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിൽ പ്രതിഷേധമില്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. 

ഭോപ്പാൽ: അച്ഛനെപ്പോലെയാണ് താനെന്നും സ്ഥാനമാനങ്ങളിൽ കൊതിയോ ആ​ഗ്രഹമോ ഇല്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ നിരാശയില്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഹൈക്കമാന്റിന്റെ തീരുമാനമാണ് അം​ഗീകരിച്ചതെന്നും കമൽനാഥിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിൽ പ്രതിഷേധമില്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. എൻഡിറ്റിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിന്ധ്യ ഇപ്രകാരം പറഞ്ഞത്. 

ഇന്നലെ രാത്രി ഭോപ്പാലിൽ നടന്ന കോൺ​ഗ്രസ് നിയമസഭാ കക്ഷി യോ​ഗത്തിലാണ് കമൽനാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ​ ​ഗാന്ധിയുമായുള്ള ചർച്ചകൾക്ക് ശേഷമായിരുന്നു ഈ തീരുമാനം. കോൺ​ഗ്രസിലെ യുവതലമുറയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ