കരുണാനിധി ആശുപത്രിയില്‍ തുടരുന്നു; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് എ. രാജ

Published : Jul 28, 2018, 10:22 AM ISTUpdated : Jul 29, 2018, 09:53 PM IST
കരുണാനിധി ആശുപത്രിയില്‍ തുടരുന്നു; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് എ. രാജ

Synopsis

അപകടനില തരണം ചെയ്തുവെന്ന്  എച്ച് രാജ ഗവര്‍ണര്‍ ആശുപത്രിയിലെത്തും

ചെന്നൈ: അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി(94)യുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. രുണാനിധി അപകടനില തരണം ചെയ്തുവെന്ന് മുൻ കേന്ദ്രമന്ത്രി എ.രാജ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

രക്തസമ്മർദം താഴ്ന്നതിനെ തുടർന്നാണ് ഇന്നലെ രാത്രി വൈകി ഒന്നരയോടെ കരുണാനിധിയെ ആശുപത്രിയിലേക്കു മാറ്റിയത്. ചെന്നൈ ഗോപാലപുരത്തെ വീട്ടിൽ ആശുപത്രിസമാന സന്നാഹത്തോടെയായിരുന്നു ഇതുവരെയുള്ള ചികിൽസ.  

മക്കളായ സ്റ്റാലിൻ, അഴഗിരി, കനിമൊഴി എന്നിവർ കരുണാനിധിയ്ക്കൊപ്പം ആശുപത്രിയിലുണ്ട്. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ആശുപത്രിയിലേക്ക് വരുമെന്നാണ് വിവരം. 

കഴിഞ്ഞ ദിവസം അർധരാത്രി രണ്ടരയോടെ പുറത്തു വന്ന മെഡിക്കൽ ബുള്ളറ്റിനിൽ രക്തസമ്മർദ്ദം സാധാരണനിലയിലായെന്നും കരുണാനിധി ഐസിയുവിൽ വിദ​ഗ്ദ്ധഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണെന്നുമാണ് പറയുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുറച്ചു വർഷങ്ങളായി വളരെ നല്ല കാര്യങ്ങൾ ഇവിടെ നടന്നു, ബിഹാറിൽ എൻഡിഎ സർക്കാരിനെ പുകഴ്ത്തി തരൂർ
വിമാനത്താവളത്തിൽ യാത്രക്കാരൻ്റെ മുഖത്തടിച്ച സംഭവം: എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ പോലീസ് കേസെടുത്തു