പാക് സൈന്യത്തിന്റെ വെടിയേറ്റ് കശ്മീരിൽ മലയാളി ജവാന് വീരമൃത്യു

Published : Nov 12, 2018, 11:12 PM ISTUpdated : Nov 13, 2018, 06:24 AM IST
പാക് സൈന്യത്തിന്റെ വെടിയേറ്റ്  കശ്മീരിൽ മലയാളി ജവാന് വീരമൃത്യു

Synopsis

കശ്മീരിൽ  പാക് സൈന്യത്തിന്റെ വെടിയേറ്റ് മലയാളി ജവാന് വീരമൃത്യു. ലാൻസ് നായിക് കെ.എം ആന്റണി സെബാസ്റ്റ്യനാണ് നിയന്ത്രണരേഖയ്ക്കടുത്ത് കൃഷ്ണഘാട്ടി സെക്ടറിൽ പാക് സൈന്യത്തിന്റെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്.

ജമ്മുകശ്മീര്‍: കശ്മീരിൽ  പാക് സൈന്യത്തിന്റെ വെടിയേറ്റ് മലയാളി ജവാന് വീരമൃത്യു. ലാൻസ് നായിക് കെ.എം ആന്റണി സെബാസ്റ്റ്യനാണ് നിയന്ത്രണരേഖയ്ക്കടുത്ത് കൃഷ്ണഘാട്ടി സെക്ടറിൽ പാക് സൈന്യത്തിന്റെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ചേകാലോടെയായിരുന്നു വെടിവയ്പ്പ്. പ്രകോപനമില്ലാതെയാണ് പാക് സേന വെടിവച്ചത്.എറണാകുളം ഉദയംപേരൂര്‍ മനക്കുന്നം സ്വദേശിയാണ്. 34 വയസ്സുകാരനായ ആന്റണി സെബാസ്റ്റ്യന്റെ ഭാര്യ അന്ന ഡയാന ജോസഫാണ്. ആന്റണിയുടെ വീരമൃത്യു പാഴാവില്ലെന്ന് മരണം സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ സൈന്യം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് ട്രെയിൻ സർവ്വീസുകൾ നിർത്തലാക്കി ഇന്ത്യൻ റെയിൽവേ; നാളെ മുതൽ സർവ്വീസ് നടത്തില്ല, പകരം ഉദയ്പൂർ– അസർവ റൂട്ടിൽ ഓടും
കൂട്ടുകാർ നൽകിയ വെള്ളം കുടിച്ചതും മയങ്ങി, 22 കാരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു, വധു അടുത്ത ഗ്രാമത്തിലെ പെൺകുട്ടി- വീഡിയോ