
ദില്ലി: രാജ്യത്താകെ നടക്കുന്ന ലൈംഗികാരോപണ വിവാദങ്ങൾക്കെതിരെ ബിജെപി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. മനസ്സിൽ ലൈംഗിക വൈകൃതം കൊണ്ടുനടക്കുന്ന ആളുകളാണ് ലൈംഗികാരോപണ വിവാദം ഉന്നയിച്ചിരിക്കുന്നതെന്നാണ് പൊൻ രാധാകൃഷ്ണൻ പറയുന്നത്. പീഡനം നടന്നു വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി എത്തുന്നത് ശരിയായ നടപടിയല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ലൈംഗികാരോപണ വിവാദത്തില്‍പ്പെട്ട് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു പൊന്‍ രാധാകൃഷ്ണന്‍.
സ്ത്രീകൾ എത്തുന്നത് പോലെ പുരുഷൻമാരും ആരോപണവുമായി എത്തിയാൽ എന്തു ചെയ്യുമെന്നായിരുന്നു പൊൻ രാധാകൃഷ്ണന്റെ ചോദ്യം. മനസ്സിൽ ലൈംഗിക വൈകൃതമുള്ള സ്ത്രീകളാണ് ഇത്തരം ആരോപണങ്ങളുമായി എത്തുന്നത്. ഇന്ത്യയിലെയും ഇവിടെയുള്ള മറ്റ് സ്ത്രീകളുടെയും മാന്യതയെ ചോദ്യം ചെയ്യുന്നതാണ് ഈ ആരോപണങ്ങളെന്നും പൊൻ രാധാകൃഷ്ണൻ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam