ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് മെക്ക മസ്ജിദ് കേസിലെ ജഡ്ജി

Published : Sep 22, 2018, 10:23 AM IST
ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് മെക്ക മസ്ജിദ് കേസിലെ ജഡ്ജി

Synopsis

മെക്ക മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിച്ച ശേഷം  രവീന്ദര്‍ റെഡ്ഢി  രാജിവെച്ചിരുന്നു. ആര്‍.എസ്.എസുമായി ബന്ധമുളളതുകൊണ്ട് മാത്രം ഒരാള്‍ വര്‍ഗീയവാദിയാവില്ലെന്നാണ് കേസിലെ പ്രതികളെ വെറുതവിട്ട വിധിയില്‍ റെഡ്ഡി പറഞ്ഞത്. ആര്‍.എസ്.എസ് നിരോധിത സംഘടനയല്ലെന്നും റെഡ്ഢി പറഞ്ഞിരുന്നു. 

ഹൈദരാബാദ്: മെക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയെ അടക്കം വെറുതെ വിട്ട റിട്ട. മെട്രോപോളിറ്റന്‍ സെസഷന്‍ ജഡ്ജി രവീന്ദര്‍ റെഡ്ഢി ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബൗദ്ധികമായോ തെരഞ്ഞെടുപ്പ് രംഗത്തോ ബി.ജെ.പിയെ സഹായിക്കാന്‍ കഴിയുമെന്നാണ് രവീന്ദര്‍ റെഡ്ഢിയുടെ വാഗ്ദാനം. ഒരു തെലങ്കാന ബിജെപി നേതാവിനോടട് അദ്ദേഹം തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയെന്ന വാര്‍ത്ത  ഇന്ത്യന്‍ എക്‌സ്പ്രസാണ്  റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ബിജെപിയില്‍ ചേരാനുള്ള ആഗ്രഹം രവീന്ദര്‍ റെഡ്ഡി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 14ന് അമിത് ഷാ ഹൈദരാബാദിലെത്തിയപ്പോള്‍ രവീന്ദര്‍ റെഡ്ഢി അമിത്ഷായിമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍  പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

മെക്ക മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിച്ച ശേഷം  രവീന്ദര്‍ റെഡ്ഢി  രാജിവെച്ചിരുന്നു. ആര്‍.എസ്.എസുമായി ബന്ധമുളളതുകൊണ്ട് മാത്രം ഒരാള്‍ വര്‍ഗീയവാദിയാവില്ലെന്നാണ് കേസിലെ പ്രതികളെ വെറുതവിട്ട വിധിയില്‍ റെഡ്ഡി പറഞ്ഞത്. ആര്‍.എസ്.എസ് നിരോധിത സംഘടനയല്ലെന്നും റെഡ്ഢി പറഞ്ഞിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിജയ്ന്‍റെ പുതിയ നീക്കം ദില്ലിയിലേക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിമാരെയും കാണാൻ ഈ മാസം അവസാനം തലസ്ഥാനത്തെത്തുമെന്ന് സൂചന
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, പാഠ്യപദ്ധതിയിൽ വൻ മാറ്റം; 9, 10 ക്ലാസുകളിൽ 3 ഭാഷകൾ നിർബന്ധമാക്കി സിബിഎസ്ഇ, വ്യവസ്ഥകൾ ഇങ്ങനെ