നികുതി കുറച്ച് കേന്ദ്ര സര്‍ക്കാര്‍: ഇന്ധനവില കുറയും

By Web TeamFirst Published Oct 4, 2018, 3:31 PM IST
Highlights

കുതിച്ചുയരുന്ന ഇന്ധനവിലയില്‍ വലയുന്ന ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍ ഡീസല്‍ വില കുറച്ചു. 2.50 രൂപ വീതമാണ് കുറച്ചത്. 1.50 രൂപ നികുതിയിനത്തിലും 1 രൂപ എണ്ണകമ്പനികളും കുറയ്ക്കാനാണ് തീരുമാനം.

ദില്ലി: കുതിച്ചുയരുന്ന ഇന്ധനവിലയില്‍ വലയുന്ന ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില കുറച്ചു. 2.50 രൂപ വീതമാണ് കുറച്ചത്. 1.50 രൂപ നികുതിയിനത്തിലും 1 രൂപ എണ്ണകമ്പനികളും കുറയ്ക്കാനാണ് തീരുമാനം. സംസ്ഥാനങ്ങൾ വിലകൂടുമ്പോൾ കൂടുതൽ നികുതി ഈടാക്കുന്നുണ്ട്. എന്നാല്‍ 2.50 രൂപ വീതം സംസ്ഥാന സര്‍ക്കാരുകളും നികുതിയിനത്തില്‍ കുറയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. 

ഇന്ധന വില വര്‍ദ്ധനവ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗത്തിന് ശേഷമാണ് തീരുമാനം. ധനമന്ത്രി അരുൺ ജയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയും ഇന്ന് വര്‍ദ്ധിച്ചിരുന്നു. ഇതിനിടെ പാചക വാതക വിലയും വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് കടുത്ത പ്രതിസന്ധിയായിരിക്കുകയാണ്.

മഹാരാഷ്ട്ര സർക്കാർ പെട്രോൾ നികുതിയിൽ  2.50 രൂപ കുറയ്ക്കും. ഇതോടെ മഹാരാഷ്ട്ര സംസ്ഥാനത്ത് 5 രൂപ പെട്രോളിന്  കുറവ് വരും. മഹാരാഷ്ട്രയില്‍ പലയിടങ്ങളിലും  90  രൂപയിലേറെയാണ് പെട്രോൾ വില. ഉത്തർപ്രദേശും ത്രിപുരയും അസമും 2.50 രൂപ കുറച്ചു.

click me!