വൈറലായ 'ഈ ചിത്ര'ത്തിന്റെ പിന്നിലെ സത്യാവസ്ഥ ഇതാണ്

By Web TeamFirst Published Oct 4, 2018, 3:14 PM IST
Highlights

ഗാന്ധിജയന്തി ദിനത്തിൽ നടന്ന കർഷക സമരത്തിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ ചിത്രത്തിന്റെ സത്യാവസ്ഥ ഒടുവില്‍ പുറത്തുവന്നു. പൊലീസിന്റെ തോക്കിൻ മുനയിൽ എറിയാൻ കല്ലുമായി നിൽക്കുന്ന ഒരു മധ്യവയസ്കന്റെ ചിത്രം വളരെ പെട്ടന്നായിരുന്നു കര്‍ഷക സമരത്തിന്റേതെന്ന പേരില്‍ വൈറലായത്. 

ദില്ലി: ഗാന്ധിജയന്തി ദിനത്തിൽ നടന്ന കർഷക സമരത്തിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ ചിത്രത്തിന്റെ സത്യാവസ്ഥ ഒടുവില്‍ പുറത്തുവന്നു. പൊലീസിന്റെ തോക്കിൻ മുനയിൽ എറിയാൻ കല്ലുമായി നിൽക്കുന്ന ഒരു മധ്യവയസ്കന്റെ ചിത്രം വളരെ പെട്ടന്നായിരുന്നു കര്‍ഷക സമരത്തിന്റേതെന്ന പേരില്‍ വൈറലായത്. 

ഒക്ടോബർ രണ്ടിനാണ്  ദില്ലി ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍  കര്‍ഷക പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയത്. ഇതിന് പിന്നാലെ മധ്യവയസ്കന്റെയും പൊലീസിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വരികയായിരുന്നു.'കൈയ്യില്‍ കല്ലുമായി നില്‍ക്കുന്ന ഒരു കര്‍ഷകനെ ഒരിക്കലും ടെററിസ്റ്റ് എന്ന് വിളിക്കാന്‍ പറ്റില്ല;എന്നാല്‍ അതേ സമയം കശ്മീരില്‍ ഒരു കുട്ടി കല്ലുമായി നിന്നാല്‍ രണ്ട് വട്ടം ചിന്തിക്കേണ്ടതുണ്ട്'എന്ന അടിക്കുറുപ്പോടുകൂടി സിപിഐ(എംഎല്‍)വനിതാ നേതാവും അക്ടിവിസ്റ്റുമായ കവിത കൃഷ്ണൻ  ചിത്രം ട്വീറ്റ് ചെയ്യുകയുണ്ടായി. ചിത്രം ട്വീറ്റ് ചെയ്ത് ഏതാനും മിനിറ്റുകള്‍ക്കം തന്നെ 2500 ഓളം പേരാണ് റീ ട്വീറ്റ് ചെയ്തത്. 

എന്നാല്‍ ചിത്രത്തിന്റെ പശ്ചാത്തലം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിനൊടുവിൽ കവിത കൃഷ്ണന് ചിത്രത്തിന്റെ സത്യാവസ്ഥ മനസിലായത്. 2013ൽ മീററ്റില്‍  മഹാപഞ്ചായത്തിനിടയില്‍ നടന്ന സംഘര്‍ഷത്തില്‍ ഗ്രാമവാസികളും പൊലീസും തമ്മിൽ നടന്ന സംഘര്‍ഷത്തിനിടെ ഇന്ത്യ റ്റുഡേ എടുത്ത ചിത്രമാണ് ഗാന്ധിജയന്തി ദിനത്തിലെ കര്‍ഷക സമരത്തിന്റേതായി പുറത്ത് വന്നത്. ഇതിനായി ഇന്ത്യ റ്റുഡേയിൽ അന്ന് വന്ന ആർട്ടിക്കിളുകളും മറ്റ് വെബ്സൈറ്റുകളിൽ വന്ന ആർട്ടിക്കിളുകളും പരിശേധിക്കുകയും തുടര്‍ന്ന് കൃഷ്ണ ആംആദ്മി പാർട്ടി  നേതാവ് കബില്‍ മിശ്രക്ക് പഴയ ഫോട്ടോ ഉൾപ്പെടുത്തി ചിത്രം ഷെയർ ചെയ്യുകയായിരുന്നു. ഇതോടെയാണ് ചിത്രത്തിന്റെ പശ്ചാത്തലം പുറം ലോകം അറിയുന്നത്. പിന്നീട് കബില്‍ മിശ്ര ഇന്ത്യ റ്റുഡേയിൽ വന്ന ആർട്ടിക്കിൾ കൂടി ഉൾപ്പെടുത്തി ട്വീറ്റ് ചെയ്യുകയായിരുന്നു. അതേ സമയം തൻ ആദ്യം ഇട്ട പോസ്റ്റിൽ തെറ്റ് പറ്റിയെന്നും മാപ്പാക്കണമെന്നും പറഞ്ഞ് കവിത രംഗത്തെത്തിയിരുന്നു. ചിത്രം കർഷക സമരത്തിന്‍റെതല്ല എന്ന  ഹാഷ്ടാഗോടുകൂടിയാണ്  കവിത കൃഷ്ണ ട്വീറ്റ് ചെയ്തത്.
 

click me!