ആ യാത്രക്ക് ജോണ്‍ അലന്‍ ചൗവിനെ രണ്ട് സന്യാസികള്‍ പ്രോത്സാഹിപ്പിച്ചു: പൊലീസ്

By Web TeamFirst Published Dec 1, 2018, 7:57 PM IST
Highlights

ജോണുമായി സന്യാസികള്‍ നടത്തിയ സംഭാഷണങ്ങള്‍  വീണ്ടെടുത്തതായും പൊലീസ് പറഞ്ഞു. നവംബര്‍ 17 നാണ് ജോണ്‍ സെന്‍റിനല്‍സിന്‍റെ അമ്പേറ്റ് മരണപ്പെടുന്നത്. എന്നാല്‍ ഇതുവരെ മൃതദേഹം വീണ്ടെടുക്കാനായിട്ടില്ല. ആറ് മത്സ്യത്തൊഴിലാളികളടക്കം ഏഴ് പേരെ ജോണ്‍ അലന്‍ ചൗവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെ്യതിരുന്നു.
 
പോര്‍ട്ട്‍ ബ്ലെയര്‍: മതപ്രചരണത്തിനെത്തി  സെന്‍റിനല്‍ ദ്വീപില്‍ തദ്ദേശീയരുടെ അമ്പേറ്റ് മരിച്ച ജോണ്‍ അലന്‍ ചൗവിനെ ആന്‍ഡമാന്‍ നിക്കോബാറിലേക്കുള്ള യാത്രക്കായി അമേരിക്കയില്‍ നിന്നുള്ള രണ്ട് സന്യാസിമാര്‍ പ്രോത്സാഹിപ്പിച്ചതായി പൊലീസ്. എന്നാല്‍ സന്യാസിമാരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയായറായിട്ടില്ല. ഇരുവരും ഇന്ത്യ വിട്ടതായും ജോണിന്‍റെ യാത്രയിലുള്ള രണ്ടുപേരുടെയും പങ്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

click me!