സ്മൃതി ഇറാനി ആരെന്ന് പ്രിയങ്ക; തന്നെ മറന്നതിൽ അത്ഭുതമില്ലെന്ന് തിരിച്ചടിച്ച് സ്മൃതി ഇറാനി

Published : Jan 24, 2019, 06:27 PM IST
സ്മൃതി ഇറാനി ആരെന്ന് പ്രിയങ്ക; തന്നെ മറന്നതിൽ അത്ഭുതമില്ലെന്ന് തിരിച്ചടിച്ച് സ്മൃതി ഇറാനി

Synopsis

സ്മൃതി ഇറാനി താങ്കൾക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ‘ആര്?’ എന്ന മറുചോദ്യമാണ് പ്രിയങ്ക നല്‍കിയത്. ഈ പരാമര്‍ശമാണ് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രിയെ ചൊടിപ്പിച്ചത്. 

ദില്ലി: കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയെ അറിയില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് സ്മൃതി ഇറാനി. സജീവ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. സ്മൃതി ഇറാനി താങ്കൾക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ‘ആര്?’ എന്ന മറുചോദ്യമാണ് പ്രിയങ്ക നല്‍കിയത്. ഈ പരാമര്‍ശമാണ് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രിയെ ചൊടിപ്പിച്ചത്. 

സ്വന്തം വീട്ടിലെ അംഗം നടത്തിയ അഴിമതികള്‍ മറന്നുപോയ ഒരാള്‍, തന്റെ പേര് ഓര്‍ത്തിരിക്കുമോ എന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി. പ്രിയങ്കയുടെ ഈ ചോദ്യത്തില്‍ തനിക്ക് അത്ഭുതമില്ലെന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.  റോബര്‍ട്ട് വദ്രയ്ക്ക് എതിരായ അഴിമതി ആരോപണങ്ങള്‍ ലക്ഷ്യമിട്ടാണ് സ്മൃതി ഇറാനിയുടെ മറുപടി. അതേസമയം പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനം അത്യാവേശത്തോടെയാണ് കോൺഗ്രസ്സ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി
സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി