അന്‍ഡമാനില്‍ അമേരിക്കന്‍ ടൂറിസ്റ്റ് കൊല്ലപ്പെട്ടു

By Web TeamFirst Published Nov 21, 2018, 1:17 PM IST
Highlights

ജോണ്‍ ദ്വീപില്‍ എത്തിയ ഉടന്‍ തന്നെ ദ്വീപ് നിവാസികള്‍ അമ്പും കുന്തവും ഉപയോഗിച്ച് ജോണിനെ ആക്രമിച്ചതായും മണലില്‍ കുഴിച്ചിട്ടതായും മത്സ്യത്തൊഴിലാളികള്‍ മൊഴി നല്‍കിയിട്ടുണ്ട്

പോര്‍ട്ട്ബ്ലയര്‍: അന്‍ഡമാനിലെ ദ്വീപിലെത്തിയ അമേരിക്കന്‍ വിനോദ സഞ്ചാരിയെ കൊലപ്പെടുത്തി. ജോണ്‍ അലന്‍ ചാവു (27) എന്ന അമേരിക്കന്‍ പൗരനെയാണ് തെക്കന്‍  ആന്‍ഡമാനിലെ സെന് ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.  ഇയാളെ ദ്വീപിലെത്തിച്ച മത്സ്യത്തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്.

ജോണ്‍ ദ്വീപില്‍ എത്തിയ ഉടന്‍ തന്നെ ദ്വീപ് നിവാസികള്‍ അമ്പും കുന്തവും ഉപയോഗിച്ച് ജോണിനെ ആക്രമിച്ചതായും മണലില്‍ കുഴിച്ചിട്ടതായും മത്സ്യത്തൊഴിലാളികള്‍ മൊഴി നല്‍കിയിട്ടുണ്ട്. 

പുറംലോകവുമായി ഒരു ബന്ധമില്ലാത്ത ഗോത്രവര്‍ഗക്കാരാണ് തെക്കന്‍ ആന്‍ഡമാനിലെ സെന്റിനല്‍ ദ്വീപിലുള്ളത്. സാധാരണ ഈ ദ്വീപിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് വിലക്കുണ്ട്. 2011 ലെ ജനസംഖ്യാ കണക്കെടടുപ്പ് പ്രകാരം 40 സെന്റിനലീസ് വര്‍ഗക്കാരാണ് ഇവിടെ താമസിക്കുന്നത്. 

സഞ്ചാരികള്‍ക്ക് മാത്രമല്ല, ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പോലും ഇവിടെ പ്രവേശിക്കാനാവില്ല.പോര്‍ട്ട് ബ്ലെയറില്‍ നിന്നും 50 കിലോമീറ്ററും സൗത്ത് ആന്‍ഡമാന്‍ ദ്വീപില്‍ നിന്നും 36 കിലോമീറ്ററും അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഓംഗേ വംശജരാണ് ഇവിടെ താമസിക്കുന്നത്.

click me!