ഓണം എല്ലാവരുടെയുമാണ്!

By Web TeamFirst Published Aug 28, 2020, 4:02 PM IST
Highlights

കൊറോണക്കാലത്തെ ഓണം. സജീറ കല്ലായി എഴുതുന്നു
 

കോവിഡ് ഇല്ലാതാക്കുന്നത് ജീവിതങ്ങള്‍ മാത്രം അല്ല. സ്വപ്നങ്ങളും പ്രതീക്ഷകളും കൂടി ആണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലമാണ് കേരളീയര്‍ക്ക് ഓണക്കാലം. പക്ഷെ ഈ ഓണക്കാലം പ്രത്യാശയുടെയും കൂടി ആണ്. ഒത്തൊരുമയുടെയും കൂട്ടം ചേരലിന്റെയും ഓണം ഈ കോവിഡ് കാലത്ത് ഇല്ല. സാമൂഹിക അകലം പാലിച്ചുള്ള ഈ ഓണം ഇതോടു കൂടി ഇല്ലാത്തവട്ടെ എന്നു ആഗ്രഹിക്കുന്നു

 

 

ഞാന്‍ ഒരു കാസറഗോഡുകാരിയാണ്. ഒരു മുസ്ലിം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. മതാനുഷ്ഠാനത്തിന് പ്രധാന്യം കൊടുക്കുന്ന എന്റെ കുടുംബവും നാടുമാണ് എന്റെ ചുറ്റുപാട്. അതിനുള്ളില്‍ നിന്ന് കൊണ്ട് തന്നെയാണ്  ഞാന്‍ പുറം ലോകത്തെ കാണുന്നതും അനുഭവിക്കുന്നതും. ഓണം ഹൈന്ദവരുടെ ആണെന്നും ആഘോഷങ്ങള്‍ അവരുടേതുമാണെന്നുള്ള എന്റെ കാഴ്ചപ്പാട് മാറിയത് ഹൈസ്‌കൂള്‍ കാലഘട്ടത്തിലാണ്. തിരിച്ചറിവിന്റെ നാളുകളില്‍ ഞാന്‍ മനസ്സിലാക്കിയത് ഞാന്‍ ഒരു മലയാളി ആയത് കൊണ്ട് ഓണം എനിക്കും അവകാശപ്പെട്ടത് ആണെന്നാണ്. പൂക്കളുടെ ഉത്സവം ആണല്ലോ ഓണം. അപ്പോ പൂക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന എന്റെ ഉത്സവം കൂടിയാണ് ഓണം.
 
ഞാന്‍ ഓണം ആഘോഷിച്ചിരുന്നത് എന്റെ വിദ്യാലയജീവിതത്തിലാണ്. തിരുവോണ ദിവസത്തിന് ആയുള്ള കാത്തിരിപ്പും ഓണഘോഷത്തിനുള്ള തയ്യാറടുപ്പും ഒരു കഠിന്യമേറിയ പുറംതോടില്‍ നിന്നുമുള്ള ആശ്വാസം ആയിരുന്നു.

ഓണം മലയാളികളുടെ വികാരം ആണെന്നും അനുഭുതിയാണെന്നും തിരിച്ചറിഞ്ഞത് ഈ നാളുകളിലാണ്. അളവില്ലാത്ത സന്തോഷത്തിലും ആഹ്ലാദത്തിലും ഞാന്‍ ഓരോ ഓണവും വിദ്യാഭ്യാസകാലത്ത് ആഘോഷിച്ചു പോന്നു.

സ്‌കൂളില്‍ നിന്നുമാണ് ഞാന്‍ ആദ്യമായി ഓണസദ്യ ഉണ്ണുന്നത്. ഞാന്‍ ഏറെ കൊതിച്ചിരുന്നതും അതാണ്. ചമ്രം പടിഞ്ഞിരുന്നു കൂട്ടുകാരുടെ കൂടെയൊരുമിച്ചിരുന്ന് വാഴയിലയില്‍ കറികള്‍ എല്ലാം ചേര്‍ത്ത് സദ്യ ഉണ്ണുന്നതും ആ ഇലയില്‍ തന്നെ പായസം കഴിക്കുന്നതും എനിക്ക് ആദ്യം ഒക്കെ സ്വപ്നം ആയിരുന്നു. വീട്ടില്‍ ഉണ്ടാക്കുന്ന കോഴിബിരിയാണിയെക്കാള്‍ സ്വാദ് സദ്യക്ക് ഉണ്ടെന്ന് സ്‌കൂളിലെ ഓണസദ്യ കഴിക്കുമ്പോള്‍ ആണ് ഞാന്‍ തിരിച്ചറിയുന്നത്.
      
ഞാന്‍ ഇന്നോളം ആഘോഷിച്ച ഓണങ്ങളുടെ പര്യവസാനം ആയി കാണുന്ന ഓണം ആണ് ഈ തവണത്തെ ഓണം. ഇതിനപ്പുറം എനിക്ക് കലാലയ ജീവിതമോ ഓണാഘോഷമോ ഉണ്ടാവുമോ എന്നു എനിക്ക് അറിയില്ല. ഞാന്‍ കണ്ട എന്റെ സ്വപ്നങ്ങള്‍ എല്ലാം ഈ കോവിഡ് ഇല്ലാതാക്കുകയാണ്.

കോവിഡ് ഇല്ലാതാക്കുന്നത് ജീവിതങ്ങള്‍ മാത്രം അല്ല. സ്വപ്നങ്ങളും പ്രതീക്ഷകളും കൂടി ആണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലമാണ് കേരളീയര്‍ക്ക് ഓണക്കാലം. പക്ഷെ ഈ ഓണക്കാലം പ്രത്യാശയുടെയും കൂടി ആണ്. ഒത്തൊരുമയുടെയും കൂട്ടം ചേരലിന്റെയും ഓണം ഈ കോവിഡ് കാലത്ത് ഇല്ല. സാമൂഹിക അകലം പാലിച്ചുള്ള ഈ ഓണം ഇതോടു കൂടി ഇല്ലാത്തവട്ടെ എന്നു ആഗ്രഹിക്കുന്നു ഞാന്‍. ഒത്തൊരുമായോടെ പൂക്കള്‍ ഇറുത്തും പൂക്കളമിട്ടും ഓണക്കളികളോടും കൂടി വീണ്ടും ഓണങ്ങള്‍ വരട്ടെ എന്ന പ്രത്യാശയോടെ ആണ് ഈ ഓണക്കാലത്തിലൂടെ കടന്ന് പോകുന്നത്...

 

കൊറോണക്കാലത്തെ ഓണം: വായനക്കാരെഴുതിയ കുറിപ്പുകള്‍

വീടിനുള്ളില്‍ ഒതുങ്ങിയ ചെറിയോണം  നമുക്ക് സര്‍ഗാത്മകതയുടെ വല്യോണമാക്കാം 

വാട്ട്‌സാപ്പില്‍ ഒരോണക്കാലം

കൊറോണക്കാലത്തെ ഏറ്റവും മനോഹരമായ  ഓണാനുഭവം എന്തായിരിക്കും? 

എന്നാലും ഓണം പൊടിപൊടിക്കും! 

മാവേലി ക്വാറന്റീനില്‍ പോവുമോ? 

അതിരുകളില്ലാത്ത സൗഹാര്‍ദ്ദത്തിന്റെ വിരുന്നൂട്ടല്‍ 




 

click me!