എല്ലാത്തിലും നമുക്ക് ചോയ്‌സ് ഉണ്ടയിരുന്നു. നമ്മുടെ ഇഷ്ടങ്ങളില്‍ തുടങ്ങി രാഷ്ട്രീയത്തില്‍ വരെ. ഇന്ന് നമ്മുടെ ഇഷ്ടങ്ങളെയും  അനിഷ്ടങ്ങളെയും നമ്മള്‍  ക്വാറന്റൈനിലാക്കിയിരിക്കുന്നു. ഹോം ക്വാറന്റൈനില്‍. നമ്മുടെ വീട്ടിലെ നമ്മുടെ പ്രിയപ്പെട്ട മുറിയില്‍ ഒളിച്ചിരുന്നു നമ്മള്‍ കൊറോണയെ അകറ്റുന്നു. നമ്മുടെ ഇഷ്ടങ്ങള്‍ ചുറ്റുമുള്ളതിലൊക്കെ പ്രതിഫലിക്കുമ്പോള്‍ അനിഷ്ടങ്ങള്‍ കൊറോണയില്‍ മാത്രം പ്രതിഫലിക്കുന്നു. അങ്ങനെ കൊറോണയെ തുരത്തുന്ന ഈ കെട്ട കാലത്ത് നമ്മള്‍ ഓണം ആഘോഷിക്കുന്നു. 

മുഖാവരണത്തോടെ,  ഒരു മീറ്റര്‍ അകലത്തില്‍, ചരട് കൊണ്ട് അകറ്റി  നിര്‍ത്തിയ ചന്തയില്‍,  നിവര്‍ത്തി  നോക്കാതെ എടുക്കേണ്ടി വന്ന തുണിക്കടയില്‍, അമ്മൂമ്മയുടെയും  കുഞ്ഞാവയുടെയും വീട്ടില്‍ വിരുന്നുണ്ണാതെ, പൂവില്ലാതെ, ഓണേശ്വരനില്ലാതെ. തൊട്ടാല്‍ കാര്‍ന്നു തിന്നുന്ന കൊവിഡും, ലോക്ക് ഡൗണും, കന്റെയിന്‍മെന്റ് സോണും, മാത്രമുള്ള ഓണം. 

പ്രളയത്തില്‍ നിന്നും കരകയറുംമുമ്പേ വന്ന ഓണത്തെയാണ് നമ്മള്‍ മുമ്പേ  കരുതലോടെ ചേര്‍ത്ത് നിര്‍ത്തിയത്. മാസ്‌കും, സാനിറ്റൈസറും, സോപ്പും,  കൈ കഴുകലും വ്യക്തി ശുചിത്വവും സാമൂഹിക അകലവും അകമ്പടിയായി എത്തിയ ഈ ഓണവും നമുക്ക് ചേര്‍ത്ത് നിര്‍ത്തണം.  സ്‌നേഹിതരെ ചേര്‍ത്തുനിര്‍ത്തി അവരോടൊപ്പം ഒരുപാട് ഓണങ്ങള്‍ ഇനിയും ഒരുമിച്ച് ഉണ്ണണം.

എല്ലാത്തിലും നമുക്ക് ചോയ്‌സ് ഉണ്ടയിരുന്നു. നമ്മുടെ ഇഷ്ടങ്ങളില്‍ തുടങ്ങി രാഷ്ട്രീയത്തില്‍ വരെ. ഇന്ന് നമ്മുടെ ഇഷ്ടങ്ങളെയും  അനിഷ്ടങ്ങളെയും നമ്മള്‍  ക്വാറന്റൈനിലാക്കിയിരിക്കുന്നു. ഹോം ക്വാറന്റൈനില്‍. നമ്മുടെ വീട്ടിലെ നമ്മുടെ പ്രിയപ്പെട്ട മുറിയില്‍ ഒളിച്ചിരുന്നു നമ്മള്‍ കൊറോണയെ അകറ്റുന്നു. നമ്മുടെ ഇഷ്ടങ്ങള്‍ ചുറ്റുമുള്ളതിലൊക്കെ പ്രതിഫലിക്കുമ്പോള്‍ അനിഷ്ടങ്ങള്‍ കൊറോണയില്‍ മാത്രം പ്രതിഫലിക്കുന്നു. അങ്ങനെ കൊറോണയെ തുരത്തുന്ന ഈ കെട്ട കാലത്ത് നമ്മള്‍ ഓണം ആഘോഷിക്കുന്നു. 

കെട്ട കാലത്ത് ഓണമുണ്ടാവുമോ? ഉണ്ടാവും ചെറുത്തു നില്‍പ്പിന്റെ ഓണം. ചേര്‍ത്തുവേപ്പിന്റെ ഓണം. 

കഴിഞ്ഞ ഓണത്തിന് നമ്മളെടുത്ത കോടിക്കുപ്പായത്തിന്റെ നിറവും, ഉണ്ട സദ്യയിലെ വിഭവങ്ങളുടെ എണ്ണവും രുചിയും ഇക്കുറി ഉണ്ടാവില്ലായിരിക്കാം, ചങ്ങായിമാരും ബന്ധുക്കളും ഉറപ്പായും ഉണ്ടാവില്ലെന്നുറപ്പാണ് എങ്കില്‍ തീര്‍ച്ചയായും ഇത് പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെയും ഓണമാണ്. കെട്ടകാലം കഴിഞ്ഞെത്തുന്ന നല്ല കാലത്തിനുള്ള കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും ഓണം. 

ഇന്ന് നമ്മള്‍  തനിച്ചിരിക്കുന്ന ഇരുണ്ട മുറിയെ നമുക്ക് വെളിച്ചമുള്ളതാക്കാം. വീടിനുള്ളില്‍ ഒതുങ്ങിയ ചെറിയോണം നമുക്ക് സര്‍ഗ്ഗാത്മകതയുടെ വല്യോണമാക്കാം.