Drugs Seized : സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 12 ലക്ഷം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

Published : Mar 10, 2022, 11:09 PM IST
Drugs Seized : സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 12 ലക്ഷം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

Synopsis

രാജ്യത്ത് സന്ദര്‍ശക വിസയിലെത്തിയ രണ്ട് സിറിയക്കാരുടെ കൈവശമാണ് 1,272,000 ആംഫെറ്റാമൈന്‍  ഗുളികകള്‍ കണ്ടെത്തിയത്.

റിയാദ്: സൗദി അറേബ്യയിലേക്ക് (Saudi Arabia) കടത്താന്‍ ശ്രമിച്ച 12 ലക്ഷം ആംഫെറ്റാമൈന്‍ ഗുളികകള്‍ (amphetamine pills) സൗദി ലഹരിമരുന്ന് (drugs) നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി. ഓറഞ്ച് കയറ്റി വന്ന പെട്ടിക്കൊപ്പമാണ് ലഹരി ഗുളികകള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. രണ്ട് സിറിയക്കാര്‍ അറസ്റ്റിലായി. 

രാജ്യത്ത് സന്ദര്‍ശക വിസയിലെത്തിയ രണ്ട് സിറിയക്കാരുടെ കൈവശമാണ് 1,272,000 ആംഫെറ്റാമൈന്‍  ഗുളികകള്‍ കണ്ടെത്തിയത്. റിയാദ് മേഖലയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് വക്കതാവ് മേജര്‍ മുഹമ്മദ് അല്‍ നജീദി അറിയിച്ചു. 

പ്രവാസി ഹൗസ് ഡ്രൈവർമാർക്കും വീട്ടുജോലിക്കാർക്കും ലെവി ഏർപ്പെടുത്തുന്നു

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) സ്‍പോൺസർ അന്യായമായി ഹുറൂബ് കേസിലാക്കി നിയമക്കുരുക്കിൽപ്പെട്ട കർണാടക സ്വദേശിനിക്ക് മലയാളി സാമൂഹിക പ്രവർത്തകർ (Malayali Social Workers) തുണയായി. ദമ്മാമിലെ നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത് കർണാടക പുത്തൂർ സ്വദേശിനി സഫിയയാണ്. 

നാലു വർഷം മുൻപാണ് സഫിയ ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിക്ക് എത്തിയത്. രണ്ടു വർഷത്തോളം അവിടെ ജോലി ചെയ്തു. ആദ്യമൊക്കെ ശമ്പളം മാസാമാസം കിട്ടിയിരുന്നു. എന്നാൽ പിന്നീട് സ്‌പോൺസറുടെ സാമ്പത്തിക സ്ഥിതി മോശമായത് കാരണം, ശമ്പളം സമയത്തു കിട്ടാതെയായി. ഒടുവിൽ സ്‍പോൺസർ സഫിയയെ മറ്റൊരു സൗദി കുടുംബത്തിന് കൈമാറുകയായിരുന്നു. സ്‌പോൺസർഷിപ്പ് മാറ്റി എന്നായിരുന്നു സഫിയയോട് അയാൾ പറഞ്ഞത്. എന്നാൽ സഫിയ അറിയാതെ അവരെ ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളി) സ്റ്റാറ്റസിൽ പെടുത്തുകയായിരുന്നു. 

പക്ഷാഘാതം ബാധിച്ച് കന്യാകുമാരി സ്വദേശി സൗദിയിലെ ആശുപത്രിയിൽ

പുതിയ വീട്ടിൽ ഒരു വർഷത്തോളം നിന്ന ശേഷം, നാട്ടിൽ അവധിക്ക് പോകാൻ ആഗ്രഹം പ്രകടിച്ചപ്പോഴാണ്, താൻ ഹുറൂബിൽ ആണെന്ന് സഫിയ മനസ്സിലാക്കിയത്. തുടർന്ന് ആ കുടുംബക്കാർ സഫിയയെ ദമ്മാം വനിതാ അഭയ കേന്ദ്രത്തിൽ എത്തിച്ചു. അഭയകേന്ദ്രം അധികൃതർ അറിയിച്ചത് അനുസരിച്ചു അവിടെയെത്തിയ നവയുഗം ആക്ടിങ് പ്രസിഡന്‍റും ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ സഫിയയുമായി സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയും അവരെ നാട്ടിൽ എത്തിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. 

മഞ്ജുവിന്റെയും നവയുഗം ജീവകാരുണ്യവിഭാഗത്തിന്‍റെയും ശ്രമഫലമായി ഓരോ നിയമക്കുരുക്കുകളും അഴിച്ചു. ഇന്ത്യൻ എംബസിയിൽ നിന്നും സഫിയക്ക് ഔട്ട് പാസ് വാങ്ങി നൽകി. ഒടുവിൽ വനിത അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും അടിച്ചു വാങ്ങി. നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ചു ചില കർണ്ണാടക സ്വദേശികൾ അവരുടെ ടിക്കറ്റ് സ്‍പോൺസർ ചെയ്തു. അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി, എല്ലാവർക്കും നന്ദി പറഞ്ഞു സഫിയ നാട്ടിലേയ്ക്ക് മടങ്ങി.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ