കഴിഞ്ഞ മാസം 28ന് റൂമിൽ കുഴഞ്ഞുവീണ ബാലചന്ദ്രനെ സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഖത്വീഫിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ ഷാജഹാൻ കൊടുങ്ങല്ലൂർ, ഷാഫി വെട്ടം എന്നിവർ ഇടപെട്ട് അദ്ദേഹത്തിന്‍റെ ചികിത്സാനടപടികൾ വിലയിരുത്തുകയും ആവശ്യമായ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

റിയാദ്: പക്ഷാഘാതം (Stroke) ബാധിച്ച് കന്യാകുമാരി (Kanyakumari) സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ആശുപത്രിയിൽ കഴിയുന്നു. താമസസ്ഥലത്ത് വച്ച് പക്ഷാഘാതം ബാധിച്ച് കുഴഞ്ഞുവീണ് ഖത്വീഫ് അൽ സഹ്റ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കന്യാകുമാരി തക്കല മൂലച്ചൽ സ്വദേശി ബാലചന്ദ്രൻ (36). കെട്ടിട നിർമാണ തൊഴിലാളിയായ ഇദ്ദേഹം ആറു വർഷമായി ഖത്വീഫിലും പരിസര പ്രദേശങ്ങളിലുമായി ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ മാസം 28ന് റൂമിൽ കുഴഞ്ഞുവീണ ബാലചന്ദ്രനെ സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഖത്വീഫിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ ഷാജഹാൻ കൊടുങ്ങല്ലൂർ, ഷാഫി വെട്ടം എന്നിവർ ഇടപെട്ട് അദ്ദേഹത്തിന്‍റെ ചികിത്സാനടപടികൾ വിലയിരുത്തുകയും ആവശ്യമായ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ബാലചന്ദ്രന്‍റെ സഹോദരി ഭർത്താവായ സ്റ്റാൻലിൻ ഇവരുടെ കൂടെ ഉണ്ട്. ഇതുവരെ വെൻറിലേഷൻ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത് ഇപ്പോൾ നില കുറച്ചു മെച്ചപ്പെട്ടതിനെ തുടർന്ന് വെന്‍റിലേഷൻ മാറ്റിയിട്ടുണ്ട്. പഴയ ജീവിതത്തിലേക്ക് അദ്ദേഹത്തിന് തിരിച്ചുവരാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍റെ കുടുംബവും ഡോക്ടറും സഹപ്രവർത്തകരും. നാട്ടിൽ അമ്മയും ഭാര്യയുമാണ് അദ്ദേഹത്തിനുള്ളത്. കുടുംബത്തിന്‍റെ ഏക ആശ്രയമാണ് ബാലചന്ദ്രൻ. 

പ്രവാസി മലയാളി വനിത ഒമാനില്‍ നിര്യാതയായി

സൗദി അറേബ്യയില്‍ കുട്ടിയുടെ ജന്മദിനം ആഘോഷിക്കാന്‍ സാധനങ്ങള്‍ വാങ്ങാന്‍പോയ യുവതി വാഹനമിടിച്ചു മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) മൂന്നു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയ യുവതി കാറിടിച്ചു മരിച്ചു (Died in Road Accident). ആന്ധ്രാപ്രദേശിലെ കഡപ്പ സ്വദേശിനി തല്ലപ്പക സുജാനയാണ് കഴിഞ്ഞ ദിവസം തുമാമ ഹൈവേയില്‍ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് മരിച്ചത്.

സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന കിരണ്‍ ആണ് ഭര്‍ത്താവ്. സുജാനയും മകനും സന്ദര്‍ശക വിസയിലാണ് സൗദി അറേബ്യയിലെത്തിയതാണ്. മകന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്കും പലഹാരങ്ങളും തയ്യാറാക്കിയിരുന്നു. മറ്റ് ചില സാധനങ്ങള്‍ വാങ്ങാന്‍ താമസ സ്ഥലത്തിനടുത്തുള്ള ഫ്‌ളവര്‍ ഷോപ്പിലേക്ക് റോഡ് മുറിച്ചുകടന്നു പോവുന്നതിനിടെയാണ് അപകടമുണ്ടായത്. 

റിമാല്‍ പോലീസില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് ഭര്‍ത്താവ് വിവരമറിഞ്ഞത്. ശുമൈസി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മഹ്‍ബൂബ്, ദഖ്‍വാന്‍, കിരണിന്റെ സുഹൃത്തുക്കളായ രതീഷ്, പുരുഷോത്തമന്‍ എന്നിവര്‍ രംഗത്തുണ്ട്.

മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ദോഹ: മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ (Qatar) ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍, മട്ടന്നൂര്‍ പനയത്താംപറമ്പ് എല്‍.പി സ്‍കൂളിന് സമീപം പരേതനായ സി.പി കുഞ്ഞിരാമന്റെയും കെ നാരായണിയുടെയും മകന്‍ സുമേഷ് കാവുങ്കല്‍ (48) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

17 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്‍തുവരുന്ന സുമേഷ്, ഒരു സ്വകാര്യ കമ്പനിയില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവറായിരുന്നു. മസ്‍തിഷ്‍കാഘാത്തെ തുടര്‍ന്ന് പത്ത് ദിവസമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിത്സയിലായിരുന്നു. ഭാര്യ - സന്ധ്യ. മക്കൾ - ആദി ദേവ്, ആയുഷ്‌ ദേവ്‌ ഇരുവരും വിദ്യാർത്ഥികൾ (കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ). സഹോദരങ്ങൾ - സജീവൻ (ഡ്രൈവർ), സുഷമ (ഏച്ചൂർ), സജിഷ (തലമുണ്ട), സബി രാജ് (ഗൾഫ്). നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലേക്ക്​ കൊണ്ടുപോയി.