
ജിദ്ദ: സൗദിയിൽ ഭിക്ഷാടനത്തിനായി കുട്ടികളെയും സ്ത്രീകളെയും ചൂഷണം ചെയ്ത സംഘം പിടിയിലായി. യമനികളായ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാനപ്പെട്ട റോഡുകളിലും പൊതു ഇടങ്ങളിലും ഭിക്ഷാടനം നടത്തുന്നതിനായാണ് യമനികളായ കുട്ടികളെയും സ്ത്രീകളെയും പ്രതികൾ ചൂഷണം ചെയ്തിരുന്നത്. രാജ്യത്ത് ഭിക്ഷാടകരെ പിടികൂടുന്നതിനായി പരിശോധനകൾ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് അറസ്റ്റ്. ഗവർണറേറ്റിലെ ജിദ്ദ സുരക്ഷ പട്രോളിങ് സംഘവും മനുഷ്യക്കടത്ത് തടയുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ജനറൽ ഡിപ്പാർട്ട്മെന്റും സംയുക്തമായാണ് പരിശോധനകൾ നടത്തിവരുന്നത്.
മനുഷ്യക്കടത്ത് വിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ഇവർക്കെതിരെ കേസ് ഫയൽ ചെയ്തതായി അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച ശേഷം ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ചൂഷണം ചെയ്യപ്പെട്ട കുട്ടികൾക്ക് ആവശ്യമായ മാനുഷിക സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായും സുരക്ഷ അധികൃതർ പറഞ്ഞു.
read more: കുവൈത്ത് എയർപോർട്ട് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ഒരു മരണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam