താമസ സ്ഥലത്ത് പണംവെച്ച് ചൂതാട്ടം; 18 പ്രവാസികള്‍ അറസ്റ്റില്‍

Published : Jun 18, 2022, 11:34 AM IST
താമസ സ്ഥലത്ത് പണംവെച്ച് ചൂതാട്ടം; 18 പ്രവാസികള്‍ അറസ്റ്റില്‍

Synopsis

സാല്‍മിയയിലെ ഒരു വീട് കേന്ദ്രീകരിച്ച് പണം വെച്ചുള്ള ചൂതാട്ടം നടക്കുന്നതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനാണ് രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണത്തിലൂടെ ഇതിന്റെ നിജസ്ഥിതി ഉറപ്പാക്കി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു വീട് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ അറിയിച്ചു. ഹവല്ലി ഗവര്‍ണറേറ്റിലായിരുന്നു സംഭവം. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 18 പേരാണ് അറസ്റ്റിലായത്.

സാല്‍മിയയിലെ ഒരു വീട് കേന്ദ്രീകരിച്ച് പണം വെച്ചുള്ള ചൂതാട്ടം നടക്കുന്നതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനാണ് രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണത്തിലൂടെ ഇതിന്റെ നിജസ്ഥിതി ഉറപ്പാക്കി. നിയമപരമായ അനുമതി വാങ്ങിയ ശേഷം ഇവിടെ റെയ്ഡ് നടത്തുകയായിരുന്നു. വീട്ടിലുള്ള ആരും രക്ഷപെടാതെ സുരക്ഷ ഉറപ്പാക്കിയ ശേഷമായിരുന്നു റെയ്ഡ്. 18 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തു. ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന പണവും മറ്റ് സാധനങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. എന്നാല്‍ പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
 


കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഉച്ചവിശ്രമ നിയമവുമായി ബന്ധപ്പെട്ട 100 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താൻ 155 തൊഴിലിടങ്ങളിൽ പരിശോധന നടത്തി. നിയമലംഘനം റിപ്പോർട്ട് ചെയ്യാനായി നൽകിയിരുന്ന വാട്സ്ആപ് നമ്പറിലൂടെ ഒൻപത് പരാതികൾ ഇതുവരെ ലഭിച്ചു.

പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ 51 ഇടങ്ങളിൽ ഉച്ചവിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ മസായീല്‍ ഏരിയയിലെ 12 കണ്‍ട്രക്ഷന്‍ സൈറ്റുകളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചിരുന്നു. നിയമം ലംഘിച്ച് ജോലി ചെയ്‍ത അന്‍പതിലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തതായാണ് അന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Read also: 'എച്ചിലിൽ നിന്ന് ഭക്ഷണം കഴിച്ചു': ലോക കേരള സഭയുടെ കണ്ണീരായി എലിസബത്തിന്റെ ജീവിതാനുഭവം

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പബ്ലിക് അതോരിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ 535/2015 നിയമം അനുശാസിക്കുന്നത് പ്രകാരമാണ് ഉച്ചവിശ്രമം അനുവദിക്കുന്നത്. നിയമ ലംഘനം കണ്ടെത്തിയാല്‍ മുന്നറിയിപ്പ് നല്‍കുന്നതിന് പുറമെ നടപടികളും സ്വീകരിക്കും, കമ്പനിയുടെ ഫയലുകള്‍ ക്ലോസ് ചെയ്യുകയും ഓരോ തൊഴിലാളിക്കും 100 ദിനാര്‍ എന്ന നിരക്കില്‍ പിഴ ഈടാക്കുകയും ചെയ്യും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുകയും ഇരട്ടിയാവും. നിയമം ലംഘിച്ച് ജോലി ചെയ്യുന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും. എന്നാൽ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധി​ച്ചാ​ണ് തൊഴിലുടമ ജോലി ചെയ്യിക്കുന്നതെങ്കിൽ കമ്പനിക്കെതിരെ അതിനും കേസെടുക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ