2000 പതാകകൾ, ബയാൻ പാലസ് വരെ അലങ്കാരങ്ങൾ, കുവൈത്ത് ദേശീയദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

Published : Feb 24, 2025, 10:17 AM IST
2000 പതാകകൾ, ബയാൻ പാലസ് വരെ അലങ്കാരങ്ങൾ, കുവൈത്ത് ദേശീയദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

Synopsis

ഫീൽഡ് ഡെക്കറേഷൻ മോണിറ്ററിംഗ് ടീമുകളുമായി സഹകരിക്കാൻ പൗരന്മാരോടും താമസക്കാരോടും അധികൃതര്‍ ആവശ്യപ്പെട്ടു

കുവൈത്ത് സിറ്റി: അമീർ ശൈഖ് മിഷാൽ അൽ അഹമ്മദിന്‍റെ നേതൃത്വത്തിൽ കുവൈത്ത് മുനിസിപ്പാലിറ്റി രാജ്യത്തെ ദേശിയ ദിനങ്ങൾ  ആഘോഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റിലെ ഡെക്കറേഷൻസ് ആൻഡ് ഫ്ലാഗ് ഇൻസ്റ്റലേഷൻ വിഭാഗം രാജ്യത്തുടനീളം വിതരണം ചെയ്ത വിവിധ വലുപ്പത്തിലുള്ള 2,000 കുവൈത്ത് പതാകകൾ ഉയർത്തിയതായി പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറും കുവൈത്ത് മുനിസിപ്പാലിറ്റി വക്താവുമായ മുഹമ്മദ് അൽ സിന്ദൻ അറിയിച്ചു. 

`അഭിമാനവും അന്തസ്സും' എന്ന മുദ്രാവാക്യത്തിന് കീഴിൽ 138 മൊബൈൽ പരസ്യങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ജഹ്‌റ ഗവർണറേറ്റിലെ റെഡ് പാലസിൽ നിരവധി കൊടിമരങ്ങൾ സ്ഥാപിച്ചിട്ടുമുണ്ട്. കൂടാതെ അമിരി എയർപോർട്ട് മുതൽ ബയാൻ പാലസ് വരെയുള്ള പാലങ്ങളിലും മറ്റുമായി 490 കൊടിമരങ്ങളുണ്ട്. ഫീൽഡ് ഡെക്കറേഷൻ മോണിറ്ററിംഗ് ടീമുകളുമായി സഹകരിക്കാൻ പൗരന്മാരോടും താമസക്കാരോടും അൽ സിന്ദൻ അഭ്യർത്ഥിച്ചു. കൂടാതെ പതാകകൾ സംരക്ഷിക്കേണ്ടതിൻ്റെയും കേടായവ മാറ്റിസ്ഥാപിക്കുന്നതിന് റിപ്പോർട്ട് ചെയ്യുന്നതിൻ്റെയും പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.

read more: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ