15 വർഷം തടവ്, 10 ലക്ഷം റിയാൽ പിഴ, മുന്നറിയിപ്പുമായി സൗദി; നിയമലംഘനങ്ങൾക്ക് ഒരാഴ്ചക്കിടെ പിടിയിലായത് 21222 പേർ

Published : Feb 23, 2025, 05:12 PM IST
15 വർഷം തടവ്, 10 ലക്ഷം റിയാൽ പിഴ, മുന്നറിയിപ്പുമായി സൗദി; നിയമലംഘനങ്ങൾക്ക് ഒരാഴ്ചക്കിടെ പിടിയിലായത് 21222 പേർ

Synopsis

റസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ച 21,222 പേരെയാണ് അധികൃതർ പിടികൂടിയത്.

റിയാദ്: കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ നിയമ ലംഘനങ്ങളിലായി നിരവധി പേരെ അറസ്റ്റു ചെയ്തതായി സൗദി അധികൃതർ അറിയിച്ചു. റസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ച 21,222 പേരെയാണ് അധികൃതർ പിടികൂടിയത്. താമസ നിയമ ലംഘനങ്ങൾ നടത്തിയതിന് 13,202 പേരെയും തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയതിന് 3109 പേരെയും അറസ്റ്റ് ചെയ്തു. 

അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4911 പേരെയാണ് അധികൃതർ പിടികൂടിയത്. ഇതിൽ1376 പേർ രാജ്യത്തിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചവരാണ്. 86 പേർ അയൽരാജ്യങ്ങളിലേക്ക് കടക്കാനും ശ്രമിച്ചവരാണ്. ബാക്കിയുള്ള 22 പേരെ നിയമലംഘകർക്ക് യാത്ര ചെയ്യാനും താമസിക്കുന്നതിനുമായി സൗകര്യം ഏർപ്പെടുത്തിയതിനാണ് അറസ്റ്റ് ചെയ്തത്. 

read more: ഒമാനിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ച, സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി

രാജ്യത്തേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നവർക്ക് പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ നിയമലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിൽ കണ്ടെത്തിയാൽ 911എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലാണ് കണ്ടെത്തുന്നതെങ്കിൽ 999, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യണമെന്ന് സൗദി അദികൃതർ ആവശ്യപ്പെട്ടു.   

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം