കുവൈത്തില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ശുപാര്‍ശ

By Web TeamFirst Published Apr 16, 2022, 11:03 PM IST
Highlights

രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയാല്‍ വെബ്‍സൈറ്റുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ടെലിഫോണ്‍ നമ്പറുകളും ബ്ലോക്ക് ചെയ്യാന്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് അധികാരമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഒരു ടെലിഫോണ്‍ നമ്പറും മരവിപ്പിക്കാന്‍ നിര്‍ദേശം. സോഷ്യല്‍ അഫയേഴ്‍സ് ആന്റ് സൊസൈറ്റല്‍ ഡെവലപ്‍മെന്റ് മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദേശം കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് നല്‍കിയിരിക്കുന്നത്. രാജ്യത്ത് അനധികൃ പണപ്പിരിവ് നടത്താന്‍ ആഹ്വാനം ചെയ്‍തതുമായി ബന്ധപ്പെട്ടാണ് നടപടി.

രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയാല്‍ വെബ്‍സൈറ്റുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ടെലിഫോണ്‍ നമ്പറുകളും ബ്ലോക്ക് ചെയ്യാന്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് അധികാരമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കണ്ടെത്തുന്നവരില്‍ നിന്ന് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന പ്രതിജ്ഞ എഴുതി വാങ്ങുകയായിരുന്നു ചെയ്‍തിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരെ നേരിട്ട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുന്നത്.

click me!