
റിയാദ്: ജിദ്ദയിൽ അനധികൃതമായി ഒരു ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 83 ടൺ പുകയില ഉൽപന്നങ്ങൾ പിടികൂടി നശിപ്പിച്ചു. വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തിൽ ജിദ്ദ നഗരത്തിൻറെ തെക്കുഭാഗത്തെ അൽമുലൈസയിലെ ഒരു ഗോഡൗണിൽ നിന്നാണ് ഇത്രയും പുകയില മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പിടികൂടിയത്.
മുനിസിപ്പാലിറ്റിയുടെ ഫീൽഡ് മോണിറ്ററിങ് സംഘമാണ് അനധികൃതമായി പ്രവർത്തിക്കുന്ന പുകയില ഗോഡൗൺ കണ്ടെത്തിയയത്. പുകയില ഉൽപന്നങ്ങൾ നിർമിക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനും നിയമലംഘകരായ തൊഴിലാളികളെയാണ് ഉപയോഗിച്ചിരുന്നത്. പിടിച്ചെടുത്ത 83 ടൺ വസ്തുക്കൾ നശിപ്പിക്കുകയും നിയമലംഘകർക്കെതിരെ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ഫെബ്രുവരി 22ന് അവധി; അറിയിപ്പുമായി സൗദി മന്ത്രാലയം
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം പ്രമാണിച്ച് വരുന്ന വ്യാഴാഴ്ച (ഫെബ്രുവരി 22) രാജ്യത്തെ പൊതു, സ്വകാര്യമേഖലകളിൽ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലെയും സ്വകാര്യ വാണിജ്യസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി ഒരുപോലെ ബാധകമാണെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.
സ്ഥാപക ദിന അവധിക്കൊപ്പം വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധി ലഭിക്കുന്ന ജീവനക്കാർക്ക് ആകെ മൂന്ന് ദിവസം ഒരുമിച്ച് അവധിയുണ്ടാകും. ഫെബ്രുവരി 25 ആയിരിക്കും ഇവര്‍ക്ക് അവധികള്‍ക്ക് ശേഷമുള്ള അടുത്ത പ്രവൃത്തി ദിനം. 1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമദിനമായാണ് എല്ലാവർഷവും ഫെബ്രുവരി 22 സ്ഥാപകദിനമായി കൊണ്ടാടുന്നത്. രാജ്യത്താകെ ഈ ആഘോഷം പൊടിപൊടിക്കാൻ ഒരുക്കം നടക്കുകയാണ്. ഐക്യത്തിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള സൗദി അറേബ്യയുടെ പ്രയാണമാണ് ഈ ആഘോഷത്തിൽ പ്രതിഫലിക്കുന്നത്. സൗദിയുടെ സംസ്കാരം, ചരിത്രം, സൈനിക ശക്തി തുടങ്ങിയവയെല്ലാം വിളിച്ചോതുന്ന വിവിധ പരിപാടികള്‍ രാജ്യത്ത് അങ്ങോളമിങ്ങോളം നടക്കും. കായിക, സംഗീത പരിപാടികളും ഇതോടൊപ്പം ആഘോഷങ്ങള്‍ക്ക് മിഴിവേകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam