തൃശൂർ സ്വദേശിയായ ഉംറ തീർത്ഥാടകൻ മദീനയിൽ നിര്യാതനായി

Published : Feb 23, 2025, 03:27 PM IST
തൃശൂർ സ്വദേശിയായ ഉംറ തീർത്ഥാടകൻ മദീനയിൽ നിര്യാതനായി

Synopsis

ഭാര്യ, മകൾ, സഹോദരൻ എന്നിവരോടൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയതായിരുന്നു

റിയാദ്: ഉംറ തീർത്ഥാടനത്തിനെത്തിയ തൃശൂർ സ്വദേശി മദീനയിൽ നിര്യാതനായി. അഷ്ടമിച്ചിറ സ്വദേശി തനതുപറമ്പിൽ അബ്ദുൽ ജബ്ബാർ (70) ആണ് മരിച്ചത്. ഭാര്യ, മകൾ, സഹോദരൻ എന്നിവരോടൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ ഇദ്ദേഹം മക്കയിൽ ഉംറ കർമങ്ങൾക്ക് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. താമസ്ഥലത്ത് വെച്ച് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള അൽസലാം ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ശനിയാഴ്ച്ച രാത്രിയോടെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് രാവിലെ ഇദ്ദേഹത്തിന്റെ മരണം.

ഭാര്യ: സബിത, മക്കൾ: ജാസ്മിൻ, തഹ്‌സിൻ, സഹോദരങ്ങൾ: ലത്തീഫ്, അലി (ലണ്ടൻ), ഖദീജ, പരേതരായ ഹൈദ്രോസ്, ഖാദർ, അബ്ദുറഹ്മാൻ, അസീസ്. മദീന കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി. നിയമനടപടികൾ പൂർത്തിയാക്കാൻ ഇദ്ദേഹത്തിന്റെ സഹോദര പുത്രൻ നസീഫിനൊപ്പം മദീന പ്രവാസി വെൽഫെയർ വിങ് പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.

read more : ‘സൗദി കപ്പ് 2025’ ആറാമത് അന്താരാഷ്ട്ര കുതിരപ്പന്തയ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ