ഒമാൻ തീരത്ത് അപൂർവ്വയിനം തിമിം​ഗലം ചത്ത് കരക്കടിഞ്ഞു

Published : Feb 27, 2025, 04:21 PM IST
ഒമാൻ തീരത്ത് അപൂർവ്വയിനം തിമിം​ഗലം ചത്ത് കരക്കടിഞ്ഞു

Synopsis

അൽ ജാസിർ തീരത്താണ് കഴിഞ്ഞ ദിവസം അറേബ്യൻ കടൽ കൂനൻ തിമിം​ഗലം കരക്കടിഞ്ഞത് 

മസ്കത്ത്: ഒമാന്റെ അൽ വുസ്ത ​ഗവർണറേറ്റിൽ അറേബ്യൻ കടൽ കൂനൻ തിമിം​ഗലം ചത്ത് കരക്കടിഞ്ഞു. ​ഗവർണറേറ്റിലെ അൽ ജാസിർ തീരത്താണ് കഴിഞ്ഞ ദിവസം തിമിം​ഗലം കരക്കടിഞ്ഞത്. അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്തനിയാണ് അറേബ്യൻ കടൽ കൂനൻ തിമിം​ഗലം. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റിൽ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. റോയൽ ഒമാൻ പോലീസ്, വാലി ഓഫിസ്, കൃഷി, മത്സ്യബന്ധനം, ജല വിഭവ മന്ത്രാലയം എന്നിവയുടെ അധികാരികൾ സംയുക്തമായി അന്വേഷണം ആരംഭിച്ചു. 

read more: ബഹ്റൈനിൽ നിയമം മറികടന്ന് പൊതു നിരത്തുകളിൽ ഇ-സ്കൂട്ടറുകൾ, കയ്യോടെ പിടികൂടി ട്രാഫിക് പോലീസ്

തിമിം​ഗലത്തിന്റെ മരണകാരണം കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഒമാന്റെ ജലാശയങ്ങളിൽ കാണപ്പെടുന്ന 20 തിമിംഗല ഇനങ്ങളിൽ ഒന്നാണിത്. പ്രാദേശിക വെല്ലുവിളികൾ കണക്കിലെടുത്ത് അന്വേഷണത്തിനാവശ്യമായ സാമ്പിളുകൾ, വിവരങ്ങൾ എന്നിവ ശേഖരിക്കുന്നത് വേ​ഗത്തിൽ പൂർത്തിയാക്കുമെന്നും അന്വേഷണം പൂർത്തിയായിക്കഴിഞ്ഞാൽ തിമിംഗല ജഡം സംസ്കരിക്കുമെന്നും അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൈകുന്നേരം 6.44ന് പൊലീസിന് ലഭിച്ച കോൾ, വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 23കാരി മരിച്ചു, പിന്നാലെ പങ്കാളി അറസ്റ്റിൽ
ഓഫീസുകളിൽ നേരിട്ടെത്തേണ്ട, സൗദിയിൽ സന്ദർശന വിസ അബ്ഷിർ വഴി ഓൺലൈനായി പുതുക്കാം, അറിയിച്ച് ജവാസത്