
അബുദാബി: അബുദാബിയില്‍ പാര്‍ക്കിങും ടോളും ഇനിമുതല്‍ ഞായറാഴ്ചകളില്‍ സൗജന്യമായിരിക്കും. ജൂലൈ 15 മുതല്‍ അബുദാബി താമസക്കാര്‍ക്ക് വെള്ളിയാഴ്ചക്ക് പകരം ഞായറാഴ്ചയായിരിക്കും സൗജന്യ പാര്‍ക്കിങ്, ടോള്‍ സൗകര്യം ലഭിക്കുക.
അബുദാബി മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗമാണ് ഇത് പ്രഖ്യാപിച്ചത്. നേരത്തെ ദുബൈയും ഞായറാഴ്ചകളില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിരുന്നു. ഷാര്‍ജയില്‍ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ പെയ്ഡ് പാര്‍ക്കിങും വെള്ളിയാഴ്ചകളില്‍ സൗജന്യ പാര്‍ക്കിങുമാണ് ഉള്ളത്. എന്നാല്‍ ബ്ലൂ സൈനുകളുള്ള സ്ഥലങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിങ് ബാധകമല്ല.
അനധികൃതമായി പടക്കം പൊട്ടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്
യുഎഇയില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ബിസിനസ് തുടങ്ങാന്‍ ഒരു വര്‍ഷം ശമ്പളത്തോടെ അവധി
ദുബൈ: യുഎഇയിലെ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഒരു വര്‍ഷത്തേക്ക് അവധി നല്‍കും. ഇക്കാലയളവില്‍ സര്‍ക്കാര്‍ ജോലിയിലെ പകുതി ശമ്പളവും നല്‍കുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രഖ്യാപനത്തില്‍ പറയുന്നു.
കൂടുതല്‍ സ്വദേശികളെ സംരംഭകരാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍. സംരംഭങ്ങള്‍ തുടങ്ങാനുള്ള അവധി ഉപയോഗിക്കുമ്പോള്‍ അവരുടെ സര്‍ക്കാര്‍ ജോലിയും നിലനിര്‍ത്താമെന്നതാണ് പ്രധാന ആകര്‍ഷണം. വ്യാഴാഴ്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
നിരോധിത ഗുളികകള്‍ കൈവശം വെച്ചതിന് ബഹ്റൈനില്‍ 48 വയസുകാരന്‍ അറസ്റ്റില്‍
യുഎഇയുടെ സമ്പദ് വ്യവസ്ഥ മുന്നോട്ടുവെയ്‍ക്കുന്ന വലിയ വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തു. സ്വദേശികള്‍ ജോലി ചെയ്യുന്ന ഫെഡറല്‍ വകുപ്പുകളുടെ തലവനായിരിക്കും സംരംഭങ്ങള്‍ തുടങ്ങാനുള്ള ഒരു വര്‍ഷത്തെ അവധി അനുവദിക്കുന്നത്. കൊവിഡിന് മുമ്പുണ്ടായിരുന്ന സാഹചര്യവുമായി രാജ്യത്തിന്റെ സാമ്പത്തിക നില ക്യാബിനറ്റ് താരതമ്യം ചെയ്‍തുവെന്നും എണ്ണയിതര കയറ്റുമതിയില്‍ 47 ശതമാനം വര്‍ദ്ധനവും വിദേശ നിക്ഷേപത്തില്‍ 16 ശതമാനം വര്‍ദ്ധനവും പുതിയ കമ്പനികളുടെ കാര്യത്തില്‍ 126 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തിയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ