വിനോദത്തിന് വേണ്ടി പടക്കങ്ങള്‍ പൊട്ടിക്കുന്നത് പലപ്പോഴും ദുരന്തമായി മാറാറുണ്ടെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് പടക്കങ്ങള്‍ നല്‍കി കുട്ടികളെയും കൗമാരക്കാരെയും ചൂഷണം ചെയ്യുന്ന സാമൂഹിക മാധ്യമ സൈറ്റുകളുണ്ടെന്നും മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് സൂചിപ്പിച്ചു.
അബുദാബി: ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അനധികൃതമായി പടക്കം പൊട്ടിച്ചാല്‍ നടപടിയെടുക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇത് അപകടകരമാണെന്നും തീപിടിത്തത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ആഘോഷാവസരങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് വര്‍ധിക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ബോധവല്‍ക്കരണവും ആരംഭിച്ചിട്ടുണ്ട്. വിനോദത്തിന് വേണ്ടി പടക്കങ്ങള്‍ പൊട്ടിക്കുന്നത് പലപ്പോഴും ദുരന്തമായി മാറാറുണ്ടെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് പടക്കങ്ങള്‍ നല്‍കി കുട്ടികളെയും കൗമാരക്കാരെയും ചൂഷണം ചെയ്യുന്ന സാമൂഹിക മാധ്യമ സൈറ്റുകളുണ്ടെന്നും മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് സൂചിപ്പിച്ചു. അതേസമയം അനധികൃതമായി പടക്കങ്ങള്‍ വില്‍പ്പന നടത്തുന്നവരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ച് പടക്കം വിറ്റാല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. നിയമലംഘനങ്ങള്‍ കണ്ടാല്‍ 999 എന്ന നമ്പറിലോ 8002626 എന്ന ടോള്‍ ഫ്രീ നമ്പറിലോ വിളിച്ച് അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ അബുദാബി ഒരുങ്ങി; നഗരത്തില്‍ വര്‍ണാഭമായ ആഘോഷം
യുഎഇയില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ബിസിനസ് തുടങ്ങാന്‍ ഒരു വര്‍ഷം ശമ്പളത്തോടെ അവധി
ദുബൈ: യുഎഇയിലെ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഒരു വര്‍ഷത്തേക്ക് അവധി നല്‍കും. ഇക്കാലയളവില്‍ സര്‍ക്കാര്‍ ജോലിയിലെ പകുതി ശമ്പളവും നല്‍കുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രഖ്യാപനത്തില്‍ പറയുന്നു.
കൂടുതല്‍ സ്വദേശികളെ സംരംഭകരാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍. സംരംഭങ്ങള്‍ തുടങ്ങാനുള്ള അവധി ഉപയോഗിക്കുമ്പോള്‍ അവരുടെ സര്‍ക്കാര്‍ ജോലിയും നിലനിര്‍ത്താമെന്നതാണ് പ്രധാന ആകര്‍ഷണം. വ്യാഴാഴ്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
യുഎഇയുടെ സമ്പദ് വ്യവസ്ഥ മുന്നോട്ടുവെയ്‍ക്കുന്ന വലിയ വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തു. സ്വദേശികള്‍ ജോലി ചെയ്യുന്ന ഫെഡറല്‍ വകുപ്പുകളുടെ തലവനായിരിക്കും സംരംഭങ്ങള്‍ തുടങ്ങാനുള്ള ഒരു വര്‍ഷത്തെ അവധി അനുവദിക്കുന്നത്. കൊവിഡിന് മുമ്പുണ്ടായിരുന്ന സാഹചര്യവുമായി രാജ്യത്തിന്റെ സാമ്പത്തിക നില ക്യാബിനറ്റ് താരതമ്യം ചെയ്‍തുവെന്നും എണ്ണയിതര കയറ്റുമതിയില്‍ 47 ശതമാനം വര്‍ദ്ധനവും വിദേശ നിക്ഷേപത്തില്‍ 16 ശതമാനം വര്‍ദ്ധനവും പുതിയ കമ്പനികളുടെ കാര്യത്തില്‍ 126 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തിയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
