സിം എടുത്തപ്പോള്‍ കബളിപ്പിച്ചു; തട്ടിപ്പിന് ഇരയായി മൂന്ന് മാസം ജയിലില്‍ കിടന്ന പ്രവാസി ഒടുവില്‍ മോചിതനായി

Published : Jun 20, 2023, 11:11 PM IST
സിം എടുത്തപ്പോള്‍ കബളിപ്പിച്ചു; തട്ടിപ്പിന് ഇരയായി മൂന്ന് മാസം ജയിലില്‍ കിടന്ന പ്രവാസി ഒടുവില്‍ മോചിതനായി

Synopsis

മാസങ്ങൾക്ക് മുമ്പ് റിയാദ് ബത്ഹയിലെ മൊബൈൽ കടയിൽ നിന്ന് സഫാന്‍ സിം കാർഡ് വാങ്ങിയിരുന്നു. വിരലടയാളം ശരിയായില്ലെന്ന് പറഞ്ഞ് മൂന്ന് തവണ ആവർത്തിച്ച് ഇലക്ട്രോണിക് ഡിവൈസിൽ വിരലടയാളം രേഖപ്പെടുത്തിയിരുന്നു. 

റിയാദ്: വിരലടയാളം ദുരുപയോഗം ചെയ്യപ്പെട്ട് സിം കാർഡ് തട്ടിപ്പിൽ കുടുങ്ങി ജയിലിലായ പ്രവാസി ഒടുവില്‍ ജയില്‍ മോചിതനായി. തമിഴ്‍നാട് സ്വദേശിയായ മുഹമ്മദ് സഫാൻ ആണ് മൂന്ന് മാസം റിയാദിലെ ജയിലിൽ കഴിഞ്ഞശേഷം മോചനം നേടിയത്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഫൈനൽ എക്സിറ്റ്  വിസക്ക് അപേക്ഷിച്ചപ്പോഴാണ് ആഭ്യന്തര വകുപ്പിൽ നിന്ന് സേവനങ്ങൾ തടഞ്ഞതായി അറിയാൻ കഴിഞ്ഞത്. വിവരങ്ങൾ അന്വേഷിക്കാൻ പോലീസ് സ്റ്റേഷനായിലെത്തിയ സഫ്‌വാനെ പോലീസ് അന്വേഷണനത്തിനായി കസ്റ്റഡിയിലെടുത്തു. തുടർന്ന് ജയിലിലേക്ക് മാറ്റി. മൊബൈൽ നമ്പർ ഉപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിനാണ് സഫ്‌വാൻ അറസ്റ്റിലായാതെന്ന് അധികൃതർ അറിയിച്ചു.

മാസങ്ങൾക്ക് മുമ്പ് റിയാദ് ബത്ഹയിലെ മൊബൈൽ കടയിൽ നിന്ന് സഫാന്‍ സിം കാർഡ് വാങ്ങിയിരുന്നു. വിരലടയാളം ശരിയായില്ലെന്ന് പറഞ്ഞ് മൂന്ന് തവണ ആവർത്തിച്ച് ഇലക്ട്രോണിക് ഡിവൈസിൽ വിരലടയാളം രേഖപ്പെടുത്തിയിരുന്നു. അന്ന് അസ്വാഭാവികതയൊന്നും തോന്നിയില്ല. എന്നാല്‍ തന്റെ പേരിലെടുത്ത സിം കാർഡ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിലാണ് താന്‍ നിയമക്കുരുക്കിൽ അകപ്പെട്ടതെന്ന് അറിഞ്ഞപ്പോഴാണ് ബത്ഹയിൽ വിരലടയാളം നൽകിയ സംഭവം സഫ്‌വാൻ ഓർത്തെടുത്തത്. പക്ഷെ ഇക്കാര്യം അധികൃതര്‍ അന്വേഷിച്ചു ബോധ്യം വരുന്നത് വരെ സഫ്‌വാൻ ജയിൽവാസം അനുഭവിക്കേണ്ടി വന്നു.

ഇടയ്ക്ക് ജാമ്യത്തിൽ ഇറങ്ങാൻ അവസരം ലഭിച്ചെങ്കിലും ജാമ്യത്തിലെടുക്കാൻ സ്‍പോൺസർ തയ്യാറാകാത്തതിനാൽ വീണ്ടും ജയിലിലേക്ക് തിരിച്ചയച്ചു. മൂന്ന് മാസത്തെ ജയിൽ വാസത്തിന് ശേഷം വീണ്ടും സ്റ്റേഷനില്‍ എത്തിച്ചെങ്കിലും സ്‍പോൺസർ ജാമ്യത്തിലിറക്കാൻ തയ്യാറായില്ല. എന്നാല്‍ അതേ സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള മറ്റൊരു മലയാളി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ കുടുംബം സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെടുപ്പെട്ടതാണ് സഫ്‌വാന്റെ മോചനത്തിന് വഴിയൊരുക്കിയത്. 

ഇന്ത്യന്‍ എംബസി അനുമതി പത്രം നൽകിയതിന്റെ അടിസ്ഥാനത്തിൽ സിദ്ധിഖ് പോലീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി ജാമ്യം നേടുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷനിൽ യാത്രാ വിലക്കുള്ളതിനാൽ അവിടെയെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി കേസിന്റെ തീർപ്പിനായി ശ്രമിച്ചപ്പോൾ കൂടുതൽ അന്വേഷണത്തിന് മറ്റൊരു സ്റ്റേഷനിലേക്ക് ഫയൽ അയച്ചതായി വിവരം ലഭിച്ചു. 

സഫ്‌വാനുമായി സിദ്ദീഖ് ഫയലുള്ള പോലീസ് സ്റ്റേഷനിലെത്തി. ഫയൽ പരിശോധിച്ചപ്പോൾ പഴയ കേസ് തന്നെയാണെന്ന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷനിലേക്ക് ഉദ്യോഗസ്ഥർ വിവരം അറിയിക്കുകയും ചെയ്തു. ഇപ്പോള്‍ ജാമ്യത്തിലുള്ള സഫ്‌വാന് നാട്ടിലേക്ക് പോകണമെങ്കില്‍ കേസ് പൂർണ്ണമായും അവസാനിക്കണം. ഇതിനായുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ധിഖ് തുവ്വൂർ ഇപ്പോള്‍.

Read also: കണ്ണൂരിൽ സംശയാസ്പദ സാഹചര്യത്തിൽ ഇന്നോവ കാർ;1000 ലിറ്റർ സ്പരിറ്റ് വളഞ്ഞിട്ട് പിടികൂടി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം