അറഫ പ്രസംഗം ഇത്തവണ 20 ഭാഷകളിൽ കേൾക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി

Published : Jun 27, 2023, 12:59 AM IST
അറഫ പ്രസംഗം ഇത്തവണ 20 ഭാഷകളിൽ കേൾക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി

Synopsis

ലോകത്തിന് ഇരുഹറമുകളുടെ സന്ദേശമെത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമാണ് അറഫ പ്രസംഗം വിവർത്തനം ചെയ്യുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. 

റിയാദ്: അറഫ ദിനത്തിൽ മസ്ജിദുന്നമിറയിൽ നടക്കുന്ന അറഫ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനുള്ള ഒരുക്കം ഇരുഹറം കാര്യാലയം പൂർത്തിയാക്കി. ‘മനാറത്ത് അൽഹറമൈൻ പ്ലാറ്റ്‌ഫോമി’ന്റെ സഹായത്തോടെ ലോകമെമ്പാടുമുള്ള എല്ലാ മുസ്‌ലിംകൾക്കും ഇത്തവണ 20 ലോക ഭാഷകളിൽ ഒരേസമയം പ്രഭാഷണം കേൾക്കാനാവും. 30 കോടിയിലധികം ആളുകൾക്ക് അറഫയുടെ സന്ദേശമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 

ലോകത്തിന് ഇരുഹറമുകളുടെ സന്ദേശമെത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമാണ് അറഫ പ്രസംഗം വിവർത്തനം ചെയ്യുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. വിഷൻ 2030 അനുസരിച്ച് ഇരുഹറമുകളും സാക്ഷ്യം വഹിക്കുന്ന വികസനത്തിന്റെ വേഗതക്കൊപ്പം മുന്നേറുന്നതിന്റെ ഭാഗം കൂടിയാണിത്. അഞ്ച് ഭാഷകളിലേക്ക് അറഫ പ്രസംഗം മൊഴിമാറ്റി കൊണ്ടാണ് അഞ്ച് വർഷം മുമ്പ് വിവർത്തന പദ്ധതി ആരംഭിച്ചത്. അന്ന് 1.3 കോടിയിലധികം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. 

അടുത്തിടെയാണ് ഭാഷകളുടെയും പ്രക്ഷേപണാലയങ്ങളുടെയും എണ്ണം കൂട്ടിയത്. കഴിഞ്ഞ വർഷം ശ്രദ്ധേയവും ഗുണപരവുമായ കുതിപ്പിനാണ് പദ്ധതി സാക്ഷ്യം വഹിച്ചത്. ഭാഷകളുടെ എണ്ണം 14 ആയി ഉയർത്തുകയും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളുടെ എണ്ണം നാലായി വർധിക്കുകയും ചെയ്‌തു. കൂടാതെ ടെലിവിഷൻ സംപ്രേഷണവുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏകദേശം 2.3 കോടി ആളുകൾ ഇതിന്റെ ഗുണഭോക്താക്കളായി.

Read also:  ‘ലബൈക്’ മന്ത്രങ്ങളുമായായി 20 ലക്ഷത്തോളം ഹജ്ജ് തീർത്ഥാടകർ മിനായിൽ; നാളെ അറഫാ സംഗമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്