വേശ്യാവൃത്തി; കുവൈത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

Published : Jul 05, 2022, 08:45 AM ISTUpdated : Jul 05, 2022, 08:47 AM IST
വേശ്യാവൃത്തി; കുവൈത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

Synopsis

ഹവല്ലി പ്രദേശത്ത് നിന്നാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

കുവൈത്ത് സിറ്റി: മനുഷ്യക്കടത്തിനും അനാശാസ്യ പ്രവര്‍ത്തനത്തിനും എതിരായ പോരാട്ടം കുവൈത്ത് ആഭ്യന്തര മന്ത്രാലയം തുടരുകയാണ്. ഇതിന്റെ ഭാഗമായി വേശ്യാവൃത്തിയിലേര്‍പ്പെട്ട അഞ്ചുപേര്‍ കുവൈത്തില്‍ അറസ്റ്റിലായി. ഹവല്ലി പ്രദേശത്ത് നിന്നാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധനയ്ക്ക് എത്തുന്നുണ്ട്.

ദിനംപ്രതി നടക്കുന്ന ഇത്തരം പരിശോധനകളില്‍ പിടിയിലാവുന്നവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാത്ത തരത്തില്‍ നാടുകടത്തുകയുമാണ് ചെയ്യുന്നത്. ആയിരക്കണക്കിന് പ്രവാസികളെ ഇത്തരത്തില്‍ ഇതിനോടകം നാടുകടത്തിക്കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

താമസ സ്ഥലത്ത് പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് കൃഷി; കുവൈത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കുവൈത്തില്‍ വാഹനപരിശോധന; 600 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ശുവൈഖ് വ്യവസായ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 600ലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തി. ഒമ്പത് പിടികിട്ടാപ്പുള്ളികളെയും പരിശോധനയില്‍ പിടികൂടി. 

ആഭ്യന്തര മന്ത്രാലയം, വൈദ്യുതി മന്ത്രാലയം, കുവൈത്ത് മുന്‍സിപ്പാലിറ്റി എന്നിവ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 11 താമസനിയമ ലംഘകരെയും അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ച 44 ഗ്യാരേജുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അലക്ഷ്യമായി നിര്‍ത്തിയ 514 വാഹനങ്ങളില്‍ മുന്‍സിപ്പാലിറ്റി മുന്നറിയിപ്പ് സ്റ്റിക്കര്‍ പതിച്ചു. നിഷ്ചിത സമയത്തിനുള്ളില്‍ വാഹനം മാറ്റിയില്ലെങ്കില്‍ വാഹനം കണ്ടുകെട്ടുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധന തുടരുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ